UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫിന് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായിരിക്കും: ജോസ് കെ മാണി

പാലായില്‍ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ദുരുദ്ദേശപരമാണെന്ന് സിപിഎം

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാല നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23 ന് നടക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുന്നണികളും പാർട്ടികളും സജീവമാവുന്നു. നിലവിൽ കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ്ങ് സീറ്റായ പാല സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ യാതൊരു തർക്കങ്ങളുമില്ലെന്നും, ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പ്രതിനിധി മൽസരംഗത്തുണ്ടാവുമെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിവലിൽ പാർട്ടിയിലുള്ള ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കളെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗം ഇടഞ്ഞു നിൽക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം.

നിലവിൽ സ്ഥാനാർത്ഥിയെ കുറിച്ച് യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ല. നാളെ ചേരുന്ന യുഡിഎഫ് വിഷയം പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷം സ്ഥാനാർത്ഥി സംബന്ധിച്ച് പാര്‍ട്ടി ചർച്ച ചെയ്യും. നിലവിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കും. നിഷ ജോസ് കെ മാണി മൽസരിക്കുന്നതുള്‍പ്പെടെ ഇപ്പോൾ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി തന്നെയാകും യുഡിഎഫിന്‍റേതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണ്. ഈ തെരഞ്ഞെടുപ്പ് ഏത് നിമിഷവും വരുമെന്ന് തങ്ങള്‍ കരുതിയിരുന്നു. കെ എം മാണിയുടെ മരണത്തിന് ശേഷം അവിടെ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടമുണ്ടാക്കിയോ പബ്ലിസിറ്റി ഉണ്ടാക്കിയോ അല്ല. മറിച്ച്, ഒരു മുന്നണി എന്ന രീതിയില്‍ എല്ലാം ചിട്ടയായി മുന്നോട്ട് കൊണ്ട് പോകുകയായിരുന്നെന്നും തിരുവഞ്ചൂർ വ്യക്തമാക്കുന്നു.

പക്ഷേ, പാലായിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്ലാം അനുകൂലമാകും. സംസാരിക്കേണ്ട വിഷയങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത ശേഷം ഒന്നിച്ച് മുന്നോട്ട് പോകും. പാലായിലേതിനേക്കാള്‍ തര്‍ക്കമുള്ള സീറ്റുകളില്‍ പോലും എല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ മുന്നണിക്ക് സാധിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം, ഇടത് മുന്നണി ആത്മ വിശ്വാസത്തിലാണെന്നും എന്നാൽ പാലായില്‍ മാത്രമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ദുരുദ്ദേശപരമാണെന്നും സിപിഎം ആരോപിച്ചു. പാലായ്ക്കുമുന്‍പ് ഒഴിവുവന്ന മണ്ഡലമാണ് മഞ്ചേശ്വരം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സംശയകരമാണ്. തീരുമാനത്തിന് പിന്നില്‍ ദുഷ്ടലക്ഷ്യങ്ങളുണ്ടെന്നും കോടിയേരി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read- കെ.എം മാണിയില്ലാത്ത പാലാ കേരള രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചനയാകുന്നത് ഇങ്ങനെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍