UPDATES

ട്രെന്‍ഡിങ്ങ്

പാലാരിവട്ടം പാലം തകര്‍ന്നു വീഴാത്തത് ഭാഗ്യമെന്ന് വിദഗ്ദന്‍

റൂർക്കി സംഘത്തിന്റെ കൂടി നിർദ്ദേശങ്ങൾക്കനുസരിച്ചാകും വിജിലൻസ് തുടർ പരിശോധനകൾ നടത്തുക.

പലാരിവട്ടം പാലത്തിന്റെ സ്ഥിതി അതീവ ഗുരുതരമായിരുന്നെന്ന് വ്യക്തമാക്കി ഇന്ത്യൻ റോഡ് കോൺഗ്രസ് പ്രതിനിധിയുടെ പ്രതികരണം. ഇത്രയും കാലം പാലം തകരാതെ നില നിന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് റൂർക്കി ഐഐടിയിലെ വിദഗ്ധൻ ഭൂപീന്ദർ സിങ് പറയുന്നു. പാലാരിവട്ടം പാലം സംബന്ധിച്ച അഴിമതിയുൾപ്പെടെ അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന്‍റെ ആവശ്യപ്രകാരം ബലക്ഷയം നിർണയിക്കാനുള്ള പരിശോധനകൾക്കായി എത്തിയ സംഘത്തിലെ അംഗമായ അദ്ദേഹം എഷ്യാനെറ്റ് ന്യൂസിനോടാണ് ആശങ്ക പങ്കുവച്ചത്.

ദൈവത്തിന്‍റെ കൃപ കൊണ്ട് മാത്രമാണ് പാലാരിവട്ടം മേൽപ്പാലം തകർന്ന് വീഴാതിരുന്നതെന്നായിരുന്നു ഭൂപീന്ദർ സിങിന്റെ വാക്കുകൾ. സ്ഥലത്തെത്തിയ റൂർക്കി സംഘത്തിന്റെ കൂടി നിർദ്ദേശങ്ങൾക്കനുസരിച്ചാകും വിജിലൻസ് തുടർ പരിശോധനകൾ നടത്തുക. പാലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് ബലക്ഷയം കൃത്യമായി നിർണയിക്കാനാണ് വിജിലൻസിന്റെ പുതിയ നീക്കം. ഇതിനായി അടുത്ത ദിവസം തന്നെ സാമ്പിളുകൾ ശേഖരിക്കും.

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം വേണമെന്ന പരിശോധനയ്ക്ക് ശേഷം ഇ ശ്രീധരനും സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലം നിർമാണത്തിലെ സാങ്കേതികത്തകരാറുകൾ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ടാണ് ഇ ശ്രീധരൻ സർക്കാരിന് കൈമാറിയത്. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ സാരമായ പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽത്തന്നെ ഘടനാപരമായ മാറ്റങ്ങൾ പാലാരിവട്ടം പാലത്തിൽ വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുള്ളതായാണ് സൂചന.

അതേസമയം, ശ്രീധരന്റെ റിപ്പോർട്ടും മദ്രാസ് ഐഐടിയുടെ റിപ്പോർട്ടും തമ്മിൽ ഒത്തുനോക്കിയ ശേഷം മാത്രമെ നടപടി സ്വീകരിക്കൂവെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലൊണ് റൂർക്കിയിലെ വിദഗ്ദരും പരിശോധനകൾക്കെത്തിയത്. കഴിഞ്ഞയാഴ്ച പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിജിലൻസ് സംഘവും പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയർമാരും തൃശൂർ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർമാരും വിജിലൻസ് എഞ്ചിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബലക്ഷയം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായിരുന്നു പരിശോധന.

നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; നാസറും രാജുവും ആരാണ്, ഹരിതാ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം എവിടെ പോയി?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍