UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടിലും എംഎൽഎ ഹോസ്റ്റലിലുമില്ല, ഫോണുകൾ സ്വിച്ച് ഓഫ്; വി കെ ഇബ്രാഹിം കുഞ്ഞ് ഒളിവിൽ?

രാവിലെ 11.30 ഓടെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തോടൊപ്പമായിരുന്നു ഇബ്രാഹിം കുഞ്ഞ് ആലുവയിലെത്തിയത്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുറിച്ച് വിവരമില്ലെന്ന് റിപ്പോർട്ട്. ഇന്നലെ വരെ തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് ആലുവയിലെത്തിയിരുന്നു. എന്നാൽ പിന്നീട് വിവരമില്ലെന്നാണ് റിപ്പോർട്ടുകൾ.

രാവിലെ 11.30 ഓടെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തോടൊപ്പമായിരുന്നു ഇബ്രാഹിം കുഞ്ഞ് ആലുവയിലെത്തിയത്. ഇതിന് ശേഷം അദ്ദേഹം എങ്ങോട്ട് പോയെന്നതിനെ കുറിച്ച് ധാരണയില്ല. ആലുവയിലെ വീട്ടിലും ഓഫീസിലും അദ്ദേഹം എത്തിയിട്ടില്ലെന്നാണ് വിവരം. മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്.

പാലാരിവട്ടം കേസിൽ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രിക്കെതിരെ വിജിലൻ കൂടുതൽ നടപടികളുമായി മുന്നോട്ട് പോവുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രിയെ കാണാനില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍