UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒളിവുകാലത്ത് ഉണ്ട ചോറിന്റെ നന്ദിയെങ്കിലും കമ്യൂണിസ്റ്റുകാര്‍ കാണിക്കണം: ശശികുമാര വർ‌മ

ഒളിവുകാലത്ത് കമ്യൂണിസ്റ്റ് നേതാക്കളെ പോലീസിൽ നിന്നും രക്ഷിച്ചത്  പന്തളം കൊട്ടാരത്തിലെ അറയാണ്.

ശബരിമല വിഷയത്തിൽ സർക്കാറിനെയും ഇടത് പക്ഷ നേതാക്കളെയും കടന്നാക്രമിച്ച് പന്തളം രാജകുടുംബാംഗം ശശികുമാര വർമ. ഒളിവുകാലത്ത് കമ്യൂണിസ്റ്റ് നേതാക്കളെ പോലീസിൽ നിന്നും രക്ഷിച്ചത്  പന്തളം കൊട്ടാരത്തിലെ അറയാണ്. അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കൾ കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദിയെങ്കിലും ഇപ്പോൾ സമുദായത്തോട് കാണിക്കണമെന്നും അദ്ദേഹം പറയുന്നു. അഖില കേരള തന്ത്രി മണ്ഡലത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികുമാര വർമ.

സർക്കാർ പറയുന്നത് താൻ കൈപ്പറ്റിയ ശമ്പളത്തിനും, കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്നാണ്. എന്നാൽ അല്ലാതെ പന്തളം കൊട്ടാരം പ്രതിനിധിയായിട്ടല്ല താൻ സെക്രട്ടേറിയറ്റിൽ ജോലിക്കുപോയത്. പിഎസ് സി. പരീക്ഷ ജയിച്ചാണെന്നും അദ്ദഹം പറയുന്നു. എന്നാൽ ഒളിവുകാലത്ത് കമ്യൂണിസ്റ്റ് നേതാക്കളെ പോലീസിൽനിന്നു രക്ഷിച്ചത് കൊട്ടാരത്തിലെ അറയാണ്. അന്ന് കഴിച്ച ചോറിന്റെ നന്ദി കാണിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തിൽ സ്ത്രീകൾക്കു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഹൈന്ദവ സമുദായമാണ്. കാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളിൽ മാറ്റംവരുത്താൻ ആദ്യം ചെയ്യേണ്ടത് അനുകൂല അന്തരീക്ഷം ഒരുക്കുകയാണ്. ജനങ്ങളുടെ മനസ്സിൽ മാറ്റത്തിനെ ഉൾക്കൊള്ളാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നം അദ്ദേഹം പറയുന്നു.

തന്ത്രി എന്ന വാക്കിനെ പോലും അശ്ലീലവാക്കായാണ് ഇപ്പോൾ കാണുന്നത്. തന്ത്രി എന്ന വാക്കിന്റെ ‘ത’ മാറ്റി ‘മ’ ആക്കുമ്പോൾ വലിയ ആളാകാമെന്ന് കരുതുന്നവരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. അർഹതയില്ലാത്ത നേതാക്കൾ ഉന്നതസ്ഥാനങ്ങളിൽ എത്തുമ്പോഴാണ് മോശം പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയമായി തമ്മിലടിപ്പിക്കാനാണ് ഏതൊരു വിഷയത്തെയും ഇപ്പോൾ ഉപയോഗിക്കന്നതെന്ന് കുറ്റപ്പെടുത്തിയ ശശികുമാരവർമ സ്ത്രീകൾക്കു പ്രസംഗങ്ങളിൽ നൽകുന്ന പ്രാധാന്യം രാഷ്ട്രീയക്കാർ പ്രവൃത്തിയിൽ നൽകുന്നില്ലെന്നും കുറ്റപ്പെടുത്തി.

വനിതാമതിലിന് ഞാന്‍ എതിരെന്ന് തോന്നുന്നത് മനസില്‍ മതിലുള്ളവര്‍ക്ക്; ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്നതില്‍ കാനം പിന്നിലെന്നും വിഎസ്

കത്വയിലെ 8 വയസ്സുകാരി, ഹനാന്‍…2018ല്‍ സൈബർ ഇടങ്ങളില്‍ മലയാളി ചർച്ച ചെയ്ത 10 പ്രധാന വിഷയങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍