UPDATES

കൊടി സുനി ഉള്‍പ്പെടെ ‘ഓപ്പറേഷനുകളിൽ’ സജീവം, പരോളുകൾ ഇനി തന്റെ അറിവോടെ മതിയെന്ന് ഋഷിരാജ് സിങ്

ജയിലുകളിലെ അച്ചടക്കലംഘനത്തിന്റെ കാരണക്കാരിൽ പലരും ഭരണകക്ഷിയുമായി ബന്ധമുള്ള കൊലക്കേസ് പ്രതികളാണെന്ന ആരോപണം നിലനിൽക്കെയാണ് ഡിജിപിയുടെ നിലപാട്.

ജയിലുകൾ കേന്ദ്രീകരിച്ച് ക്വട്ടേഷൻ ഉൾപ്പെടെയുള്ള ഇടപാടുകൾ നടക്കുന്നതായി പുറത്ത് വന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരോൾ അനുവദിക്കുന്നതിൽ കർശന നിര്‍ദേശം നൽകി ജയിൽ ഡിജിപി ഋഷിരാജ് സിങ്. താനറിയാതെ ഒരു തടവുകാരനും പരോൾ അനുവദിക്കരുതെന്നാണ് ഡിജിപിയുടെ നിലപാട്. ജയിലുകളിലെ അച്ചടക്കലംഘനത്തിന്റെ കാരണക്കാരിൽ പലരും ഭരണകക്ഷിയുമായി ബന്ധമുള്ള കൊലക്കേസ് പ്രതികളാണെന്ന ആരോപണം നിലനിൽക്കെയാണ് ഡിജിപിയുടെ നിലപാടെന്ന് മാത‍ൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരോളിലിറങ്ങിയും ജയിലിലിരുന്നും തട്ടിപ്പിനും ഗൂണ്ടാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നെന്നും ഇത്തരം സംഘം തലശ്ശേരി-കൂത്തുപറമ്പ് മേഖലയിൽ വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് നേരത്തെ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് നടപടി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന കൊടി സുനി പരോളിലിറങ്ങി കഴിഞ്ഞ ജനുവരിയിൽ കൂത്തുപറമ്പിൽ കൈതേരിയിലെ റഫ്ഷാൻ എന്നയാളെ തട്ടിക്കൊണ്ടുപോയിരുന്നു. റഫ്ഷാന്റെ സഹോദരനെതിരേ ഒരാൾ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു ഇത്. സംഭവത്തിൽ കൊടി സുനിയെയും സംഘത്തെയും കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്ത പോലീസിന് കൂത്തുപറമ്പ് മേഖലയിലെ ഹവാലാ ഇടപാടുകളെയും ക്വട്ടേഷൻ സംഘങ്ങളെയും പറ്റി വിവരം ലഭിച്ചിരുന്നു.

അതിനിടെ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്തേക്ക് തടവുകാര്‍ക്കായി ടിവി കടത്തിയ സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫീസര്‍ രവീന്ദ്രന്‍, അസി.പ്രിസണ്‍ ഓഫീസര്‍ എംകെ ബൈജു എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ജയില്‍ മേധാവി ഋഷിരാജ് സിംഗാണ് മൂവരേയും സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ ലഭിച്ച വിനോദന്‍ ജയില്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. തടവില്‍ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി ടിവി എത്തിച്ച് നല്‍കി എന്നായിരുന്നു ഇവർക്കെതിരായ ആരോപണം.

ഇത്തരത്തിൽ ഭരണ പക്ഷവുമായി പാർട്ടി ബന്ധമുള്ള സംഘങ്ങള്‍ക്ക് അനുകൂലമായ നിലപാടുകൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നെന്ന റിപ്പോർട്ടുകളും നിയന്ത്രണങ്ങൾ കർശമാക്കുന്നതിന് പിന്നിലുണ്ട്. അതിനിടെയാണ് പാർട്ടി ബന്ധമുള്ളവരെ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും വിലക്കാനുല്ല സി.പി.എം. തീരുമാനമെടുത്തെന്ന തരത്തിലും റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. കൊടി സുനി ഉൾപ്പെടെയുള്ള വരുടെ പ്രവർത്തനങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നിൽ.

എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍