UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓടിക്കാന്‍ ആളില്ല; സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 10 പാസഞ്ചറുകള്‍

ഗുരുവായൂര്‍ – തൃശൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-കൊല്ലം, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചറുകളാണ് റദ്ദാക്കിയിട്ടുള്ളത്.

Avatar

അഴിമുഖം

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താത്തത് ലോക്കോ പൈലറ്റുമാരുടെ അഭാവം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ഡിവിഷന് കീഴിലെ 10 പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് ഓടാതിരിക്കുന്നത്. പാതകളിലെ അറ്റകുറ്റപ്പണിയാണ് പാസഞ്ചറുകള്‍ റദ്ധാക്കുന്നതിന് റെയില്‍വേ നല്‍കുന്ന വിശദീകരണം. എന്നാല്‍ അറ്റകുറ്റപ്പണി നടക്കാത്ത മേഖലകളില്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇത് ലോക്കോ പൈലറ്റുമാരുടെ അഭാവം ചൂണ്ടിക്കാട്ടുന്നതാണെന്നാണ് വിലയിരുത്തുന്നത്.

ഗുരുവായൂര്‍ – തൃശൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-കൊല്ലം, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചറുകളാണ് റദ്ദാക്കിയിട്ടുള്ളത്. എന്നാല്‍ തൃശൂര്‍-കോഴിക്കോട് പാസഞ്ചറും ഭാഗീകമായി മാത്രമേ സര്‍വീസ് നടത്തുകയുള്ളു എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി മുലം 20 ഓളം ലോക്കോ പൈലറ്റുമാര്‍ പേര്‍ അവധിയെടുത്താണ് പെട്ടന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. തസ്തികകള്‍ സമയബന്ധിതമായി നികത്താതതും പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കപ്പെട്ടതോടെ വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെ നിരവധിപേരാണ് ദുരിതം അനുഭവിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍