UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനന്ദ പുഷ്കർ കേസിലെ രേഖകൾ പുറത്തുവിട്ടു; അർണബ് ഗോസ്വാമിക്കെതിരെ കേസ്

അപകീർത്തിരമായ വാർത്തകൾ നൽകി ചാനലിന്റെ കാണികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം നടത്തുയാണ് ചെയ്തതെന്ന് തരൂർ

അന്വേഷണത്തിലിരിക്കുന്ന കേസിന്റെ സുപ്രധാന റിപ്പോര്‍ട്ടുകൾ പുറത്തുവിട്ടെന്ന് ആരോപണത്തിൽ റിപ്പബ്ലിക്കും എഡിറ്റർ അർണബ് ഗോസ്വാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്കർ ദുരൂഹ മരണക്കേസിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ അനധികൃതമായി ശേഖരിച്ച് പുറത്ത് വിട്ടെന്ന ശശി തരൂർ എംപിയുടെ പരാതിയിലാണ് നടപടി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് അർണബിനും ചാനലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.

കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തിരമായ വാർത്തകൾ നൽകി ചാനലിന്റെ കാണികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം നടത്തുയാണ് ചെയ്തത്. ചില രേഖകള്‍ സംഘടിപ്പിക്കാൻ തന്റെ ഇ മെയിലുകൾ റിപ്പബ്ലിക്ക് ചാനൽ ദുരൂപയോഗപ്പെടുത്തിയെന്നും പരാതി കുറ്റപ്പെടുത്തുന്നു.

ചാനലിന്റെ രേഖകൾ മോഷ്ടിച്ചെന്നും തന്റെ ഇ- മെയില്‍ ഹാക്ക് ചെയ്തെന്നും ചൂണ്ടിക്കാട്ടി തരൂർ സമർപ്പിച്ച പരാതിയിൽ ഡൽഹി പോലീസ് നടപടിയെടുത്തില്ലെന്നും തരൂരിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍