UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്; രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ല, വിമർശനവുമായി പി സി ചാക്കോ

രാഹുൽ ഗാന്ധി ഇതു വരെ റിപ്പോർട്ടുകളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചെന്ന് ആങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് വസ്തുതാ പരമല്ലെന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ. രാഹുൽ ഗാന്ധി ഇതു വരെ റിപ്പോർട്ടുകളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം എന്ന വാർത്തകൾ ശരിയല്ലെന്നു അദ്ദേഹം പറയുന്നു. എന്നാൽ ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിയുന്നില്ല. പക്വമായല്ല, ഗ്രൂപ്പ് വീതം വയ്പ്പാണ് കേരളത്തിലെ സ്ഥാനാർഥി നിർ‌ണയത്തിൽ നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപിക്ക് എതിരെ നിലപാടെടുക്കേണ്ട ഒരു തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിനെതിരെ മൽസരിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെയും ചാക്കോ വിമർശിച്ചു. കോൺഗ്രസിനെ പിന്തുണയ്ക്കേണ്ട പല പലപാർട്ടികളും പലയിടത്തും പരസ്പരം മൽസരിക്കുന്നുണ്ടെന്നായിരുന്നുഅദ്ദേഹത്തിന്റെ മറുപടി. ബംഗാൾ‌ തന്നെ ഇതിന് ഉദാഹരണമാണ്. യുപി, ഡൽഹി എന്നിവിടങ്ങളിലും സമാനമായ സാഹചര്യമുണ്ട്.

അതേസമയം, ദക്ഷിണേന്ത്യയിൽ അദ്ദേഹം മൽസരിക്കണമെന്ന് തന്നെയാണ് തന്റെ നിലപാട്. എന്നാൽ തോൽവി ഭയന്നാണ് ഈ നീക്കമെന്ന്ത് ബിജെപിയുടെ ആരോപണം മാത്രമാണ്. ഇത്തരത്തിൽ പല നേതാക്കളും മൽസരിച്ച പതിവുണ്ട്. മോദി ഉൾപ്പെടെ ഇത്തരത്തിൽ മൽസരച്ചിട്ടുണ്ട്. തങ്ങളുടെ സാന്നിധ്യം എല്ലായിടത്തും അറിയിക്കുക എന്നതാണ് നടപടികളിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ദക്ഷിണേന്ത്യയിൽ എവിടെ മൽസരിക്കുമെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. കർണാക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ എവിടെ മൽസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കാത്ത സാഹചര്യത്തിൽ അതിനെ മറികടന്ന ചിന്തിക്കേണ്ട കാര്യമില്ലെന്നും പിസി ചാക്കോ പറയുന്നു. വയനാട് സംബന്ധിച്ച് വിഷയത്തിൽ വാർത്തകൾ‌ പുറത്ത് വരുന്നതിനിടെ ഡൽഹിയിൽ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍