UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

അര്‍ബുദ രോഗബാധിതയായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അസ്മാ ബീവി

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ മാതാവ് അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അസ്മാ ബീവി ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മാതാവിന്റെ നില ഗുരുതരമായതോടെ അവരെ സന്ദര്‍ശിക്കുന്നതിനായി മദനി കഴിഞ്ഞ ആഴ്ച കേരളത്തില്‍ എത്തിയിരുന്നു. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നേടിയായിരുന്നു ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അദ്ദേഹം കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ ശേഷം ജാമ്യം നീട്ടുകയും ചെയ്തിരുന്നു മദനി. ബെംഗുളൂരു സ്ഫോടനക്കേസിലെ മുപ്പത്തി ഒന്നാം പ്രതിയായാണ് പരപ്പന അഗ്രഹാര ജയിൽ കഴിയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍