UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മറക്കില്ല ഈ മനുഷ്യ സ്‌നേഹിയെ; ‘രണ്ടു രൂപ ഡോക്ടര്‍ക്ക്’ ഒരു നാടിന്റെ യാത്രാ മൊഴി

സാമ്പത്തിക ശേഷിയില്ലാത്ത ചെന്നൈയിലെ രണ്ട് തലമുറയെ ലാഭം നോക്കാതെ ചികില്‍സിച്ചിരുന്ന ഡോക്ടറുടെ വിയോഗം തങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നാണ് നാട്ടുകാരുടെ പ്രതികരണം.

മനുഷ്യത്വത്തെ പണത്തെ വച്ച് അളക്കാതെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കിയ ചെന്നൈയിലെ രണ്ട് രൂപ ഡോക്ടര്‍ ഡോ. ജഗന്‍ മോഹന്‍ (78)ന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ഒരുനാട്. പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായിരുന്ന ഡോ. ജഗന്‍ മോഹന്‍ ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ചെന്നൈ മന്ദവേലിയിലെ ആര്‍.കെ. മഠ് റോഡിലെ വസതിയിലെത്തിയത് ഒരു നാട് മുഴുവനായിരുന്നു. ഇവരില്‍ ഭുരിഭാഗവും തീര്‍ത്തും സാധാരക്കാരും. ചെന്നൈ വസന്ത് നഗറില്‍ വ്യാഴാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍.

സാമ്പത്തിക ശേഷിയില്ലാത്ത ചെന്നൈയിലെ രണ്ട് തലമുറയെ ലാഭം നോക്കാതെ ചികില്‍സിച്ചിരുന്ന ഡോക്ടറുടെ വിയോഗം തങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. അടുത്ത കാലം വരെ അദ്ദേഹം ചികില്‍സാ ഫീസായി വാങ്ങിച്ചിരുന്നത് വെറും രണ്ട് രൂപ മാത്രമായിരുന്നു. അതും മേശപ്പുറത്തെ മേശപ്പുറത്ത് ഒരു ഭണ്ഡാരത്തില്‍ നിക്ഷേപിക്കാം. ജനങ്ങള്‍  ഓര്‍മ്മിക്കുന്നു.

16ാം വയസ്സില്‍ വിവാഹ ശേഷം ചെന്നൈയിലെത്തിയ -67-കാരിയായ സെല്‍വി അമ്മയുടെ ഓര്‍മകളില്‍ ആദ്യകാലത്ത് അദ്ദേഹം വാങ്ങിച്ചിരുന്നത് ഒരു രൂപയായരുന്നു. പിന്നീട് രണ്ട് രൂപയാക്കി. അടുത്ത കാലത്താണ് അദ്ദേഹം അത് 20 രൂപയാക്കിയതെന്നും അവര്‍ പറയുന്നു. എന്നാലും അവര്‍ക്കിപ്പോഴും ഡോ. ജഗന്‍ മോഹന്‍ രണ്ട് രൂപ ഡോക്ടറാണ്. ചെന്നെയിലെത്തിയ കാലം മുതല്‍ ഡോ. ജഗന്‍ മോഹനാണ് തന്നെ ചികില്‍സിച്ചിട്ടുള്ളതെന്നും അവര്‍ ഓര്‍മിക്കുന്നു. സ്വന്തം ക്ലിളിനിക്കില്‍ പത്തുരൂപയ്ക്ക് രക്തപരിശോധനാസൗകര്യം അദ്ദേഹം ഏര്‍പ്പെടുത്തിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും അദ്ദേഹം നല്‍കിയിരുന്നു.

1940-ലായിരുന്നു ഡോ. ജഗന്‍ മോഹന്റെ ജനനം. ശ്രീവില്ലിപുത്തൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവും ഡോക്ടറായിരുന്നു. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് 1969ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ചികില്‍സാ രംഗത്തേക്കിറങ്ങിയത്.

ശ്രീവില്ലിപുത്തൂര്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ നാട്ടില്‍ ഡോക്ടറായിരുന്നു. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍നിന്ന് 1969-ലാണ് ജഗന്‍ മോഹന്‍ എംബിബിഎസ്  പഠനം പൂര്‍ത്തിയാക്കിയത്. കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകള്‍, ചേരിനിവാസികള്‍ തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ സേവനം തേടിയിരുന്നവരില്‍ ഭൂരിഭാഗവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍