UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം പള്ളിക്ക്​ നേരെ കല്ലേറ്: പേരാമ്പ്രയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

ചെറുവണ്ണൂരിലെ മാടമുള്ള മാണിക്കോത്ത് അതുൽദാസി (23)നെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്.

പേരാമ്പ്രയില്‍ മുസ്ലീം പള്ളിക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ. ശബരിമല വിഷയത്തില്‍ കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം രാത്രിയായിരുന്നു പേരാമ്പ്ര ടൗണിലെ മുസ്ലിം പള്ളിക്ക് നേരെ കല്ലെറുണ്ടായത്. ചെറുവണ്ണൂരിലെ മാടമുള്ള മാണിക്കോത്ത് അതുൽദാസി (23)നെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്.
ഡിവൈഎഫ്ഐ പ്രകടനത്തിനിടെയായിരുന്നു സംഭവം.

രാത്രിയിൽ പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിക്കുകയും പേരാമ്പ്ര-വടകര റോഡിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെയാണ് സമീപത്തെ മുസ് ലിം പള്ളിക്കും ലീഗ് ഒാഫീസിനും നേർക്ക് കല്ലേറുണ്ടായത്. സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെ സംഭവ സ്ഥലത്തെ സി.സിടിവി പരിശോധിച്ച പൊലീസാണ് കല്ലേറ് നടത്തിയത് അതുൽ ദാസ് ആണെന്ന് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്തുവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അതുൽദാസിന്റെ അറസ്റ്റ് ശനിയാഴ്ച രാത്രിയാണ് രേഖപ്പെടുത്തിയത്.

എന്നാൽ, സംഘർഷത്തിനിടെ ദിശതെറ്റിയാണ് കല്ല് മുസ്ലിം പള്ളിക്ക് കൊണ്ടതെന്ന് ഡിവൈഎഫ്ഐ പറയുന്നു. പ്രശ്നം വഷളാവാതിരിക്കാൻ സിപിഎം ജില്ല സെക്രട്ടറി ഉൾപ്പെടെ പ്രദേശം സന്ദർശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍