UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അടച്ചുറപ്പുള്ള വീട്’ കൃപേഷിന്റെ സ്വപ്നത്തിന് സാക്ഷാത്കാരമെന്ന് അച്ഛൻ; താക്കോൽ കുടുംബത്തിന് കൈമാറി

പെരിയയില്‍ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ കേരളത്തെ ഏറെ വിഷമിപ്പിച്ചത് കല്ല്യോട്ടെ കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറിവീടായിരുന്നു.

കാസർക്കോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീടെന്ന സ്വപനം സാക്ഷാത്കരിക്കുകയാണ്. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽ ദാനമാണ് ഇന്ന് നടന്നത്. ചടങ്ങിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥികൂടിയായ ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താൻ, വിഡി സതീശൻ തുടങ്ങിയ നേതാക്കളും പ്രവർത്തകർക്കും പങ്കെടുത്തു. ഹൈബി ഈഡന്റെ ഭാര്യും മകളും ചടങ്ങിനെത്തിയിരുന്നു. കൃപേഷിന്റെ ഓര്‍മയിൽ വികാരപരമായ അന്തരീക്ഷത്തിലായിരുന്നു  ചടങ്ങുകൾ.

പെരിയയില്‍ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ കേരളത്തെ ഏറെ വിഷമിപ്പിച്ചത് കല്ല്യോട്ടെ കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറിവീടായിരുന്നു. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി.  അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഈ വീട് പൊളിച്ച് ഉറപ്പുള്ള വീട് പണിയണം എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് കൃപേഷ് കൊല്ലപ്പെടുന്നത്. ഒടുവില്‍ ആ സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണ്.

അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം. അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന കൃപേഷിന്റെ അച്ഛൻ കൃഷ്ണന്‍ പറയുന്നു. അപ്പോഴും മകനില്ലെന്ന് യാഥാർഥ്യത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നു. പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ശുചിമുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിർമിച്ചിരിക്കുന്നത്.  പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. തണൽ ഭവനപദ്ധതിയിലുൾപ്പെട്ട 30-ാമത്തെ വീടാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍