UPDATES

ട്രെന്‍ഡിങ്ങ്

ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണം; സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി

ശബരിമല യുവതീപ്രവേശ വിഷയം വിവാദമായതുപോലെ ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ചുള്ള പുരുഷപ്രവേശം പ്രശ്‌നമാകാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയത്.

ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന് നിവേദനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂര്‍ സ്വദേശിയായ കെ ജി അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയത്. നിവേദനം സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികള്‍ മുഖേന ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടിട്ട് പ്രവേശിക്കാന്‍ അനുവാദമില്ല. ശബരിമല യുവതീപ്രവേശ വിഷയം വിവാദമായതുപോലെ ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ചുള്ള പുരുഷപ്രവേശം പ്രശ്‌നമാകാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയത്.

.

അഖിലകേരള തന്ത്രിസമാജം മേഖലാ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ‘ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് ശരിയല്ല എന്നാണ് മേഖലാ യൂണിറ്റ് ഭാരവാഹികളുടെ അഭിപ്രായം. ക്ഷേത്രം പൊതുസ്ഥലമല്ല. നിയന്ത്രണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചേരുമ്പോഴാണ് അത് ക്ഷേത്രമാവുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ല.’ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍