UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരുന്തേനരുവി ഡാം സാമൂഹ്യ വിരുദ്ധർ തുറന്നുവിട്ടു; വൻ സുരക്ഷാ വീഴ്ച, കളക്ടർ റിപ്പോർട്ട് തേടി

ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയറോടും റാന്നി തഹസിൽദാരോടുമാണ് റിപ്പോർട്ട് തേടിയത്.

പാതിരാത്രിയില്‍ പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ നശിപ്പിച്ച് വെള്ളം തുറന്നുവിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടെണ്  സാമൂഹികവിരുദ്ധർ ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടത്. മുക്കാൽ മണിക്കൂറോളം നീണ്ട ശ്രമത്തിനൊടവിലാണ് കെഎസ്ഇബി അധികൃതർ ഷട്ടർ അടച്ചത്. റിമോട്ട് ഉപയോഗിച്ചാണു ഷട്ടർ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. ഇതും തകരാറാക്കിയ ശേഷമാണു ഷട്ടർ തുറന്നിട്ടത്. സംഭവത്തിൽ  ജില്ലാ കലക്ടര്‍ ഡാം സുരക്ഷ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി. ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയറോടും റാന്നി തഹസിൽദാരോടുമാണ് റിപ്പോർട്ട് തേടിയത്.

ഇതിന് പുറമെ തടയണയ്ക്കു സമീപമുള്ള കടയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന സ്വകാര്യവ്യക്തിയുടെ വള്ളം തീയിട്ടു നശിപ്പിക്കാനും ശ്രമമുണ്ടായി. പെരുന്തേനരുവി അണക്കെട്ടിന് സമീപം താമസിക്കുന്ന അരുവിക്കൽ പതാക്കൽ റോയിയിടെ വളമാണ് നശിപ്പിക്കാൻ ശ്രമിച്ചത്. സംഭവങ്ങളിൽ കെഎസ്ഇബി അധികൃതരും റോയിയും പെരുനാട് പൊലീസിൽ പരാതി നൽകി. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയിലാണു പെരുന്തേനരുവിക്കു സമീപം താമസിക്കുന്ന റോയിയുടെ മകൻ വെള്ളത്തിന്റെ ഇരമ്പൽ ശ്രദ്ധിച്ചത്. രാത്രി പെയ്ത മഴവെള്ളമാണെന്നായിരുമന്നു അദ്യം കരുതിയത്. എന്നാൽ‌ അണക്കെട്ടിന് സമീപം ചെന്നു പരിശോധിച്ചപ്പോഴാണ് ഒരു ഷട്ടർ തുറന്നിരിക്കുന്നതായി വ്യക്തമായത്. ഇതോടെ പവർഹൗസിൽനിന്നു കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തുയായിരുന്നു. കുഴപ്പം പരിഹരിച്ചു മുക്കാൽ മണിക്കൂറിനു ശേഷം ഷട്ടർ അടയ്ക്കുകയായിരുന്നു.  പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് ഡാമിൻ്റെ ആഴം കുറഞ്ഞിരുന്നു. തുടര്‍ന്ന് വൈദ്യുതോത്പാദനത്തിനും കുറവ് വരുത്തിയിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍