UPDATES

വിപണി/സാമ്പത്തികം

ഉപഭോക്താക്കളുടെ നെഞ്ചത്ത് ഓയില്‍ കമ്പനികളുടെ ‘ട്രോള്‍’; 60 പൈസ കുറച്ചെന്ന് അറിയിപ്പ്, അല്ല ഒരു പൈസയെന്ന് തിരുത്ത്

പെട്രോളിന് 60 പൈസയും ഡീസലിന് 59 പൈസയും കുറച്ചെന്നായിരുന്നു അറിയിപ്പ്. എന്നാല്‍് രണ്ട് മണിക്കുറുകള്‍ക്കകം ഇതു തിരുത്തിതിന്് വ്യക്തമായ കാരണങ്ങള്‍ വിശദ്ധീകരിക്കാന്‍ എണ്ണകമ്പനികള്‍ തയ്യാറായിട്ടില്ല.

ഇന്ധന വിലയില്‍ ഉപഭോക്താക്കളെ ‘ട്രോളി’ എണ്ണകമ്പനികളുടെ തലതിരിഞ്ഞ അറിയിപ്പ്. കര്‍ണാടക വോട്ടെടുപ്പിന് ശേഷം ദിനം പ്രതി എണ്ണവില വര്‍ധിപ്പിച്ച എണ്ണകമ്പനികള്‍ പതിവിന് വിപരീതമായി ഇന്നു രാവിലെ വിലയിടിവ് പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് പ്രകാരം ഇന്ന് പെട്രോള്‍ വിലയില്‍ 60 പൈസയും ഡീസല്‍ വിലയില്‍ 59 പൈസയും കുറഞ്ഞതായായിരുന്നു അറിയിച്ചിരുന്നത്. തുടര്‍ച്ചയായ വിലവര്‍ധനയില്‍ വലഞ്ഞിരുന്ന ഉപഭോക്താക്കളുടെ ഞെട്ടല്‍ മാറും മുന്‍പേ ഇതു തിരുത്തി വീണ്ടും അടുത്ത അറിയിപ്പെത്തി. സംഭവിച്ചത് ക്ലറിക്കല്‍ തകരാറാണെന്നും ശരിക്കും കുറഞ്ഞത് ലിറ്ററിന് ഒരു പൈസയാണെന്നുമായിരുന്നു അറിയിപ്പ്.

വിലയിടിവ് പ്രഖ്യാപിച്ച് രണ്ട് മണിക്കുറുകള്‍ക്കകം എണ്ണവിലയില്‍ തിരുത്തല്‍ വരുത്തിയതിന് വ്യക്തമായ കാരണങ്ങള്‍ വിശദ്ധീകരിക്കാന്‍ എണ്ണകമ്പനികള്‍ തയ്യാറായിട്ടില്ല. എന്നാല്‍ മേയ് 25 ലെ വിലയും ഇന്നത്തെ വിലയും തമ്മില്‍ മാറിപോയതാണ് തെറ്റിദ്ധാരണയക്ക് ഇടയാക്കിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഓഫിസര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 16 തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. ഇക്കാലയളവില്‍ മാത്രം പെട്രോളിന് 3.8 രൂപയും ഡീസലിന് 3.38 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില അഞ്ച് ഡോളര്‍ കുറഞ്ഞ സാഹചര്യത്തിലും വില കുറയക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാവത്തതും ദുരൂഹമാണ്. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി 19 ദിവസം എണ്ണവില പരിഷ്‌കരിക്കാതിരുന്ന കമ്പനികള്‍ അന്നത്തെ ലാഭം കൂടി ഈടാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അക്ഷേപവും ശക്തമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍