UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റിൽ‌ നിർദേശിച്ച നികുതി നിരക്ക് പ്രാബല്യത്തിൽ; സംസ്ഥാനത്ത് പെട്രോളിന് 2.50, ഡീസലിന് 2.47 രൂപയും കൂടി

ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോ രൂപയുടെ വർധനയാണണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്.

കേന്ദ്ര ബജറ്റിൽ ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ വർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റിൽ ചുമത്തിയ അധിക നികുതിക്കൊപ്പം സംസ്ഥാന നികുതി കൂടി ഉൾപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ധനി വിലയിൽ രണ്ട് രൂപയിലധികം കൂടാൻ വഴിവച്ചത്.

ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോ രൂപയുടെ വർധനയാണണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയും ചേർന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വിൽപന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വില ഉയരുകയായിരുന്നു.

അതേസമയം, ബജറ്റിൽ നികുതി ഉയരുന്നത് സംസ്ഥാനത്തിന് വരുമാന വർധന ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ വർധനയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അസംസ്കൃത എണ്ണയ്ക്കു വില കുറയുമ്പോൾ നികുതി കൂട്ടുകയും വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം.

ആലഞ്ചേരിക്കെതിരായ പ്രമേയം പള്ളികളില്‍ വായിക്കാന്‍ വിമത വൈദികര്‍, അതിരൂപതയിലെ തർക്കം പുതിയ തലത്തിലേക്ക്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍