UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണത് പാക്ക് വിമാനം തന്നെ; ഇന്ത്യൻ വ്യോമസേന തകർത്ത എഫ് 16 ന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

പാകിസ്താന്റെ എഫ്16 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തന്നെയാണ് ചിത്രത്തിലേതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വ്യോമാതിർത്തി ലംഘിച്ച പാക് വിമാനത്തെ വെടിവച്ചിട്ടെന്ന ഇന്ത്യയുടെ അധികൃതരുടെ വെളിപ്പെടുത്തലിന് കരുത്തു പകരുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വെടിവെച്ചിട്ട പാക്ക് വിമാനം എഫ് 16 ന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നു വിവരം. പാക്കിസ്ഥാന്റെ 7 നോർത്തേൺ ലൈഫ് ഇൻഫൻട്രി കമാൻഡിങ് ഓഫിസർ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. പാക്ക് അധിനി വേശ കശ്മിരീലായിരുന്നു വിമാനം തകര്‍ന്നുവീണത്.

പാകിസ്താന്റെ എഫ്16 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തന്നെയാണ് ചിത്രത്തിലേതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങളാണ് ഇതെന്ന പാകിസ്ഥാനിലെ മൂഹമാധ്യമ പ്രചാരണങ്ങൾ നേരത്ത് ഇന്ത്യൻ വ്യോമസേന തള്ളി.

കണ്ടെടുത്ത അവശിഷ്ടം പാകിസ്ഥാന്‍റെ എഫ് 16 വിമാനത്തിന്റെ തന്നെയാണെന്നതിന് തെളിവായി എഫ് 16ന്‍റെ എൻജിന്റെ രേഖാചിത്രവും എഎൻഐ പുറത്തുവിട്ടു. ചിത്രത്തിലെ വിമാന അവശിഷ്ടത്തിന് രേഖാചിത്രത്തിലെ ഭാഗങ്ങളുമായി സാമ്യമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. അതിർത്തിയ്ക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ പോ‍ർവിമാനങ്ങൾ ഇന്ത്യൻ ആക്രമണം പ്രതിരോധിക്കാനാകാതെ തിരികെ പറക്കുകയായിരുന്നു. അതിർത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്നതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍