UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മീശയിലെ വിവാദ ഭാഗങ്ങള്‍ നീക്കണം; സുപ്രിം കോടതിയില്‍ ഹര്‍ജി

മീശ നോവലിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇടപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

മതവികാരം വൃണപ്പെടുത്തുന്നെന്ന് കാട്ടി സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച  എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ വീണ്ടു പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനെതിരേ സുപിം കോടതിയില്‍ ഹര്‍ജി. സ്ത്രീകളെയും കുട്ടികളെയും ആക്ഷേപിക്കുന്ന നോവലാണ് മീശയെന്നും, അതിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ഹര്‍ജി പറയുന്നു. ഡല്‍ഹി മലയാളിയാണ് അഡ്വ. ഉഷ നന്ദിനി ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.

മീശ നോവലിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇടപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നോവലിലിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ചാര്‍ളി ഹെബ്ദോയ്ക്ക് സമാനമായ പ്രതിഷേധം ഇന്ത്യയില്‍ ക്ഷണിച്ചുവരുത്തുമെന്നും ഹര്‍ജി ആരോപിക്കുന്നു. നോവല്‍ ഡിസി ബുക്സ് ഇന്നു പ്രസിദ്ധീകരിക്കാനിരിക്കെയാണ് മീശക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയിരിക്കുന്നത്.

ബാലഭൂമി, ഇത്രയും അധ:പതിക്കരുത്; ഇതാണോ നിങ്ങള്‍ കുട്ടികളില്‍ വളര്‍ത്തുന്ന സംസ്കാരം?

ഒടുവില്‍ മാതൃഭൂമി ആ എഡിറ്റോറിയല്‍ എഴുതി, പത്താമത്തെ ദിവസം; പക്ഷേ….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍