UPDATES

പോസിറ്റീവ് സ്റ്റോറീസ്

‘പ്രളയം നമ്മെ എന്തു പഠിപ്പിച്ചു’ കുട്ടികളോട് പരിസ്ഥിതി ലേഖനമെഴുതാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കേരളത്തിലെ 43 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും കത്തയച്ചാണ് മുഖ്യമന്ത്രി എഴുതാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പരിസ്ഥിതിയെ സംബന്ധിച്ച് ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതിയയ്ക്കാന്‍ കുട്ടികളോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ 43 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും കത്തയച്ചാണ് മുഖ്യമന്ത്രി എഴുതാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥിക്കും മുഖ്യമന്ത്രിയുടെ കത്തു ലഭിക്കും.

എല്‍പി യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും എഴുതുന്നതിന് പ്രത്യേകം വിഷയങ്ങളാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വെള്ളത്തെക്കുറിച്ച് എന്തറിയാം ? പുഴകളും നദികളും, വെള്ളം വെറുതെ കളയരുതേ, മനുഷ്യരെല്ലാം ഒന്ന്, മരങ്ങള്‍ വളര്‍ത്താം, കാലാവസ്ഥമാറാതെ കാക്കാം, വെള്ളപ്പൊക്കം നമ്മെ പഠിപ്പിച്ചതെന്ത് എന്നീവിഷയങ്ങളാണ് എല്‍പി, യുപി സ്‌കൂള്‍ കുട്ടികള്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജലസംരക്ഷണം കുട്ടികളുടെ ചുമതലകളും കടമകളും, മാലിന്യ നിര്‍മ്മാര്‍ജനം കേരളം നേരിടുന്ന വെല്ലുവിളികള്‍, മനുഷ്യര്‍ നാം ഒറ്റക്കെട്ട്, ഹരിത കേരളം വിവക്ഷയും ചിന്തകളും, കാലാവസ്ഥാ വ്യതിയാനം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രളയം നമ്മെ എന്തു പഠിപ്പിച്ചു എന്നീ വിഷയങ്ങളാണ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്റെറി വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്.

വെള്ളം ചിലപ്പോള്‍ ജീവനായും അന്തകനായുമെല്ലാം ഒഴുകിയെത്താം. അതിനെക്കുറിച്ചെല്ലാം ശാസ്ത്ര പുസ്തകങ്ങളില്‍ പറയുന്നുമുണ്ട്. അത് പഠിക്കുകയും അറിയുകയും ചെയ്യുക എന്നത് ഓരോ കുട്ടിയുടെയും കടമയാണ്. മുഖ്യമന്ത്രി കത്തില്‍ ഓര്‍മ്മപ്പെടുത്തി.

കുട്ടികളില്‍ നിന്നും ലഭിക്കുന്ന രചനകളില്‍ നിന്നും മികച്ച രചനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുകയും കുട്ടികളെ നേരിട്ട് അനുമോദിക്കുകയും ചെയ്യും. രചനകള്‍ അധ്യാപകരെകാണിച്ച് സാക്ഷ്യപ്പെടുത്തി മൊബൈല്‍ ഫോണില്‍ സ്‌കാന്‍ ചെയ്ത് മുഖ്യമന്തിക്കയയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. [email protected] എന്ന ഇ മെയില്‍ വിലാസത്തിലാണ് രചനകള്‍ അയയ്‌ക്കേണ്ടത്.

Read More : എ കെ ബാലന്‍ ആരെ, എന്തിനാണ് പേടിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍