UPDATES

വിദേശം

അഹദ് തമീമി ജയില്‍ മോചിതയാവുന്നു; വരവേല്‍ക്കാന്‍ കൂറ്റന്‍ ചിത്രമൊരുക്കി പലസ്തീന്‍ ജനത

നബി സാലിഹിലെ സ്വന്തം വസതിക്ക് സമീപമാണ് തമീമി ഇസ്രയേല്‍ പട്ടാളക്കാരെ നേരിട്ടത്. തമീമിയുടെ നടപടി ക്രിമിനല്‍ കുറ്റമായിക്കണ്ട സൈനിക കോടതി അവള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന വാശിയിലായിരുന്നു.

ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ യുവപ്രതീകമായി കണക്കാക്കപ്പെടുന്ന അഹദ് തമീമി ജയില്‍ മോചിതയാവുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേലി വിഘടന മതിലിന്മേല്‍ അവളുടെ ഭീമാകാരമായ ചിത്രം വരച്ചാണ് ഫലസ്തീന്‍ ജനത അവളെ എതിരേല്‍ക്കാന്‍ പോകുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ബത്‌ലഹേമിനടുത്താണ് ഏകദേശം 4 മീറ്റര്‍ ഉയരമുള്ള മ്യുറല്‍ ചിത്രം വരച്ചിരിക്കുന്നത്. ജോരിത് ആഗോക്ക് എന്ന ഇറ്റാലിയന്‍ തെരുവ് കലാകാരന്‍ മാസ്‌കണിഞ്ഞു ചിത്രം വരയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനകംതന്നെ വൈറലായിട്ടുണ്ട്.

നബി സാലിഹിലെ സ്വന്തം വസതിക്ക് സമീപമാണ് തമീമി ഇസ്രയേല്‍ പട്ടാളക്കാരെ നേരിട്ടത്. തമീമിയുടെ നടപടി ക്രിമിനല്‍ കുറ്റമായിക്കണ്ട സൈനിക കോടതി അവള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന വാശിയിലായിരുന്നു. എന്നാല്‍ തമീമി രണ്ട് ഇസ്രയേല്‍ സൈനികരെ അടിക്കുകയും ഇടിക്കുകയും ചെയ്തു പ്രതിഷേധിക്കുന്ന വീഡിയോ വൈറലായതോടെ ഇസ്രയേല്‍ സേന ലോകസമൂഹത്തിന് മുമ്പില്‍ നാണംകെട്ടു. ധീരയായ ഈ പെണ്‍കുട്ടിയെ പലസ്തീനിലെ ‘ജോന്‍ ഓഫ് ആര്‍ക്കാ’യാണ് സാര്‍വദേശീയ രംഗത്ത് വിശേഷിപ്പിക്കപ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍