UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലും പിറവത്തും ഇരട്ട നീതി; സർക്കാരിനെതിരെ ഒാർത്തഡോക്സ് സഭ

നിയമ പ്രശ്‌നം മാത്രമല്ലെന്നും വിശ്വാസത്തിന്റെ പ്രശമാണെന്നും യാക്കോബായ വിഭാഗം

പിറവം പള്ളിത്തർക്കത്തിൽ കോടതി വിമർശനത്തിന് പിറകെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി  ഓര്‍ത്തഡോക്സ് സഭ. കോടതി വിധി നടപ്പാക്കത്തതിന് പിന്നില്‍ നിഗൂഢ താല്‍പര്യങ്ങളാണ്. ശബരിമല വിഷയത്തിലും പിറവം പള്ളി വിഷയത്തിലും രണ്ട് നീതിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സഭ ആരോപിക്കുന്നു.

പള്ളി കേസിൽ സർക്കാർ കോടതി വിധി നടപ്പാക്കണമെന്ന് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഒരുവിധി നടപ്പാക്കുകയും മറ്റൊന്ന പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് സഭാ തലവന്‍ ബസേലിയോസ് ദ്വിതീയന്‍ കാത്തോലിക്ക ബാവ പ്രതികരിച്ചു. വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിന് നിഗൂഢ താല്‍പര്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു ബാവയുടെ പ്രതികരണം. എന്നാല്‍ ഇത് നിയമ പ്രശ്‌നം മാത്രമല്ലെന്നും വിശ്വാസത്തിന്റെ പ്രശമാണെന്നും വ്യക്തമാക്കിയ യാക്കോബായ വിഭാഗം വിഷയത്തില്‍ സമവായം വേണമെന്നുമാണുമുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

ശബരിമലയില്‍ വന്‍പൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പിറവം പള്ളിക്കേസില്‍ എന്തുകൊണ്ട്  സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സർക്കാര്‍ ശബരിമലയിലെ നടത്തുന്ന ഇടപെടൽ പരോക്ഷമായി സൂചിപ്പിച്ചാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീർക്കാൻ ചർച്ച നടത്തുന്ന സർക്കാർ ശബരിമല വിഷയത്തിൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.

നേരത്തെ പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതിനെ ശബരിമല വിഷയവുമായി ബന്ധിപ്പിച്ച് സമർപ്പിക്കപ്പെട്ട ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ശബരിമലയിലെയും പിറവം പള്ളിയിലെയും കേസുകൾ തികച്ചും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ഹരജി തള്ളിയത്. ശബരിമല കേസിൽ സംസ്ഥാന സർക്കാർ ഒരു കക്ഷിയായിരുന്നു. സർക്കാരിന് കോടതിയുത്തരവ് നടപ്പാക്കാനുള്ള ബാധ്യതയുണ്ട്.

ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി. ഈ വിധി നടപ്പാക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.

എന്നാല്‍, പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്നായിരുന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. അത് വിമര്‍ശനമോ കോടതി നിലപാടോ ആയി കാണേണ്ടതില്ലെന്നും കേസില്‍ കോടതിയലക്ഷ്യ അപേക്ഷ സുപ്രീംകോടതി തന്നെ തള്ളിയിട്ടുള്ളതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

 

പിറവം പള്ളി കേസ് : സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍