UPDATES

രണ്ടില തരില്ല, ചിഹ്നത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന് പി ജെ ജോസഫ്

ജോസ് ടോം ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കു

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കേരള കോൺഗ്രസ് പ്രതിനിധിക്ക് രണ്ടില ചിഹ്നം നൽകില്ലെന്ന് വീണ്ടും വ്യക്തമാക്കി പിജെ ജോസഫ്. ചിഹ്നം സംബന്ധിച്ച് ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടാണ് ജോസഫിനുള്ളത്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ വഴി ജോസ് കെ മാണിയെ അറിയിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിനാല്‍ ജോസ് ടോമിനെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് ഇന്നലെ പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ഥാനാർത്ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്നും കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനായ പി.ജെ. ജോസഫ് നിലപാട് എടുത്തതിന് പിന്നാലെയാണ് ചിഹ്നത്തിൽ ഇനി ചർച്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.

ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രിയില്‍ ഒപ്പുവെക്കില്ല. കെ.എം മാണിയാണ് ചിഹ്നമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ചിഹ്നം ചോദിച്ചിട്ടില്ല, അതുകൊണ്ട് തന്നെ രണ്ടില ചിഹ്നം ആവശ്യമില്ല. പാര്‍ട്ടിയുടെ ആളായല്ല യുഡിഎഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പോകും സഹകരിക്കുമെന്നായിരുന്നു പി.ജെ ജോസഫിന്റെ നിലപാട്.

അതേസമയം, രണ്ടില ചിഹ്നം ലഭിക്കുമെന്നാണ് ഇപ്പോഴും പ്രിതീക്ഷയെന്ന് സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേൽ പ്രതികരിച്ചു. എന്നാൽ ചിഹ്നം വിജയത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ജോസ് ടോം പറയുന്നു. എന്നാൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലും ഇന്ന് ജോസ് ടോം നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. യുഡിഎഫ് സ്വതന്ത്രന്‍ എന്ന തരത്തിലായിരിക്കും രണ്ട് സെറ്റ് പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍