UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ കുഞ്ഞനന്തന് കാൻസറെന്ന് സർക്കാർ; അസുഖം ഉണ്ടെങ്കിൽ പരോളല്ല ചികിൽസ നൽകണമെന്ന് ഹൈക്കോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ 389 ദിവസം ജയിലിന് പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്.

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നെന്ന ആരോപണത്തിൽ സർക്കാർ വിശദീകരണം നൽകണമെന്ന് കോടതി. ചികിത്സയുടെ പേരിൽ പരോൾ സംഘടിപ്പിച്ച് സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം കൂടിയായ പി കെ കു‍ഞ്ഞനന്തന്‍ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് ആരോപിച്ച് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നൽകിയ പരാതിയിലാണ് കോടതി നിർദേശം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നാല് വര്‍ഷം പിന്നിടുമ്പോള്‍ 389 ദിവസം ജയിലിന് പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായുന്നു പരാത്. എന്നാൽ കുഞ്ഞനന്തൻ കാൻസർ രോഗിയാണെന്നായിന്നും സർക്കാർ കോടതിയെ അറിയിച്ചത്. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടത്,ചികിത്സ നൽകുകയാണ് വേണ്ടത്. ഇത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി.

തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ഹൈക്കോടതി. കുഞ്ഞനനന്തന് അസുഖം ഉണ്ടെങ്കിൽ പരോൾ നൽകുകയല്ല സർക്കാർ ചെയ്യേണ്ടത്,ചികിത്സ നൽകുകയാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാർ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

എന്നാൽ സാധാരണ പരോളിന് പുറമെ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്ന ചട്ടപ്രകാരമുള്ള ഇളവുകളെ കുഞ്ഞനനന്തന് കിട്ടുന്നുള്ളൂവെന്നു എന്നായിരുന്നു സംഭവത്തില്‍ ജയില്‍വകുപ്പ് നേരത്തെ നല്‍കിയ വിശദീകരണം. പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നൽകാൻ നീക്കും നടക്കുന്നതായും ആരോപണം ഉയർന്നിരുന്നു. എന്നാല്‍ ഇതിനെതിരെ കെ കെ രമ നൽകിയ പരാതിയില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടതോടെ നടപടി മുടങ്ങുകയായിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍