UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ ശശി നയിക്കുന്ന കാൽനട പ്രചരണ ജാഥ; ആദ്യദിന സമാപന സമ്മേളനത്തിൽ നിന്നും സംസ്ഥാന സമിതി അംഗം പിൻമാറി

ആദ്യ ദിവസത്തെ സമാപന സമ്മേളനം പി.കെ. ശശി എംഎൽഎ തന്നെ ഉദ്ഘാടനം ചെയ്തു.  

ഷൊർണൂർ എംഎൽഎ പി ശശി നയിക്കുന്ന കാൽ നട പ്രചരണ യാത്രയുടെ ആദ്യ ദിനത്തിൽ തന്നെ പൊട്ടിത്തെറി. സിപിഎം കാൽനടപ്രചരണ ജാഥയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനത്തിൽ നിന്നും സിപിഎം സംസ്ഥാന സമിതി അംഗം എം ചന്ദ്രൻ പിൻമാറി.  പാർട്ടി വേദികളിൽ ശശിക്കെതിരെ വിമര്‍ശനം ഉന്നയിച്ച നേതാവാണ് ചന്ദ്രൻ. ഇതോടെ ജാഥയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം പി.കെ. ശശി എംഎൽഎ തന്നെ ഉദ്ഘാടനം ചെയ്തു.

ശശിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെ ജാഥയുമായി മുന്നോട്ട് പോകാനുള്ള പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തോട് വിഭാഗം പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ചായിരുന്നു  ജാഥ ആരംഭിച്ചത്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വരും മുമ്പാണ് പി.കെ ശശി എംഎൽഎ കാൽനടപ്രചരണ ജാഥ നയിക്കുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. എം എൽഎയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ച പാർട്ടി തീരുമാനത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ശബരിമല വിഷയത്തിൽ പാർട്ടി  സംഘടിപ്പിച്ച നവോത്ഥാന സദസ് ശശി ഉദ്ഘാടനം ചെയ്തതും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍