UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ ശശിക്കെതിരായ പരാതി വിഭാഗീയതയുടെ ഭാഗമെന്ന് എ കെ ബാലന്‍; അന്വേഷണ കമ്മീഷനിൽ ഭിന്നത?

പി.കെ ശശിയെ സംരക്ഷിക്കാന്‍ എ.കെ ബാലന്‍ ശ്രമിച്ചെന്ന് കമ്മീഷന്‍ അംഗം പി കെ ശ്രീമതി ആരോപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡി വൈഎഫ് ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി വിഭാഗീയതയുടെ ഭാഗമമെന്ന് എ കെ ബാലന്‍. പരാതിക്കാരിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി കമ്മീഷന്റെ കണ്ടത്തലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മന്ത്രി എകെ ബാലന്‍, പി കെ ശ്രീമതി എം പി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പാര്‍ട്ടിതല അന്വേഷണ റിപ്പോർട്ട് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പരിഗണിക്കുന്നതിനിടെയാണ് വിഭാഗീയ സംബന്ധിച്ച  പരാമര്‍ശം പുറത്തുവരുന്നത്. പി.കെ ശശിയെ സംരക്ഷിക്കാന്‍ എ.കെ ബാലന്‍ ശ്രമിച്ചെന്ന് കമ്മീഷന്‍ അംഗം പി കെ ശ്രീമതി ആരോപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ കമ്മീഷന്‍ സമർപ്പിച്ച റിപ്പോർട്ടിൽ ഭിന്നാഭിപ്രായങ്ങൾ ഇല്ലെന്നാണ് സൂചന.

എന്നാല്‍ ലൈംഗീകാതിക്രമം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തുമ്പോഴും പരാതിക്കാരിയോട് പി കെ ശശി അപമര്യാദയായി പെരുമാറി. ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും വ്യക്തമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പി കെ ശശി എംഎല്‍എക്കെതിരായ പാര്‍ട്ടി നടപടിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പി കെ ശശി നൽകുന്ന വിശദീകരണവും ചർച്ച ചെയ്ത ശേഷമായിരിക്കും നടപടിയെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടുകൾ പറയുന്നു.

എന്നാല്‍ തനിക്കെതിരായ പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ഉണ്ടെന്ന ആരോപിച്ച് എംഎല്‍എ നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും. വിഭാഗീയതയുടെ ഭാഗമായിട്ടാണ് പരാതി പുറത്ത് വന്നതെന്ന നിഗമനം കമ്മീഷനുമുണ്ടെന്നതാണ് ഇത്തരം ഒരു നടപടി ഉണ്ടാകാനുള്ള സാധ്യയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ ശശി കമ്മീഷന് നല്‍കിയ പരാതിയിലും ചിലര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും, പാര്‍ട്ടി തന്റെ ജീവന്റെ  ഭാഗമാണെന്നും പി കെ ശശി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

നീതി തേടിയുള്ള ആ പെൺകുട്ടിയുടെ മുന്നിലൂടെയാണ് ജനമുന്നേറ്റ ജാഥ നയിക്കുന്നതെന്ന ഓർമ വേണം

‘പ്രതി’യും ‘അന്വേഷണ ഉദ്യോഗസ്ഥ’നും വേദി പങ്കിട്ടു; അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയായില്ല; വേദിയില്‍ ബാലനും ശശിയും

ലൈംഗികാരോപണം: പി കെ ശശിക്കെതിരായ പാര്‍ട്ടി നടപടി ഇന്നു പ്രഖ്യാപിച്ചേക്കും

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍