UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ ഓണത്തിന് പ്ലാസ്റ്റിക് വേണ്ട: മുഖ്യമന്ത്രി

പ്രകൃതി ക്ഷോഭം തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ഒണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം. പ്ലാസ്റ്റിക് ഇല്ലാതെ ഇത്തവണ ഓണം ആഘോഷിക്കണം എന്നും പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കണം എന്നും മുഖ്യമന്ത്രി. പ്രകൃതി ക്ഷോഭം തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ ആഹ്വാനം.

ഓണത്തിന് സാധനങ്ങള്‍ വാങ്ങുന്നതിന് പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കണം എന്നും ഈ ഓണം പ്ലാസ്റ്റിക് ഇല്ലാത്ത ഓണമാക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഈ ഓണം പ്ലാസ്റ്റിക് ഇല്ലാത്ത ഓണമാക്കണം നമുക്ക്, ഓണവുമായി ബന്ധപ്പെട്ട് വിവിധ സാധനങ്ങള്‍ വാങ്ങുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അപ്പോള്‍ അതൊക്കെ പ്ലാസ്റ്റിക് സഞ്ചിയില്‍ വാങ്ങിവരുന്ന ശീലം ഒഴിവാക്കണം. പ്ലാസ്റ്റിക് മുക്തമായ ഒരു ഓണമാകട്ടെ ഇത്തവണത്തെ ഓണം. മുഖ്യമന്ത്രി പറഞ്ഞു.

Read More :മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണർ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍