UPDATES

വിപണി/സാമ്പത്തികം

കിഴക്കന്‍ റഷ്യയുടെ വികസനത്തിനായി ഇന്ത്യ 100 കോടി ഡോളര്‍ നല്‍കും

മേഖലയുടെ വികസനത്തിനായി റഷ്യയുടെ തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കും എന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു.

കിഴക്കന്‍ റഷ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 71,85,50,00,000 ഇന്ത്യന്‍ രൂപ) നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ റഷ്യയിലെ വ്‌ളാദിവോസ്‌റ്റോക്കില്‍ ഈസ്‌റ്റേണ്‍ എക്കണോമിക് ഫോറത്തില്‍ അതിഥിയായി പങ്കെടുക്കാനെത്തിയതാണ് പ്രധാനമന്ത്രി. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് മോദി നടത്തുന്നത്.

മേഖലയുടെ വികസനത്തിനായി റഷ്യയുടെ തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കും എന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ സാന്നിധ്യത്തില്‍ മോദി പറഞ്ഞു. ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ഇന്ത്യ കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കിയിട്ടുണ്ട് എന്ന് മോദി പറഞ്ഞു. ഇത് സാമ്പത്തിക നയതന്ത്രത്തിന് പുതിയം മാനം നല്‍കുമെന്നും മോദി അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍