UPDATES

ഡോക്ലാം മോദിയുമായി ചര്‍ച്ച ചെയ്തില്ല, ഡോക്ലാമില്‍ ഇപ്പോള്‍ പ്രശ്‌നമില്ല: ഭൂട്ടാന്‍ പ്രധാനമന്ത്രി

“ഡോക്ലാമില്‍ പ്രശ്‌നമൊന്നുമില്ല – എല്ലാം സാധാരണ നിലയിലാണ്”.

ഡോക്ലാം പ്രശ്‌നം സംബന്ധിച്ച്, ഭൂട്ടാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചില്ല എന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി. “ഞങ്ങള്‍ ഇത്തവണ ഡോക്ലാമിനെക്കുറിച്ച് സംസാരിച്ചില്ല. കാരണം ഡോക്ലാമില്‍ പ്രശ്‌നമൊന്നുമില്ല. എല്ലാം സാധാരണ നിലയിലാണ്. ഡോക്ലാം പ്രശ്‌നവുമായി ബന്ധപ്പെട്ട് മൂന്ന് രാജ്യങ്ങളും (ഭൂട്ടാന്‍, ചൈന, ഇന്ത്യ) യുക്തിസഹമായ ഒരു നിഗമനത്തിലും ധാരണയിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്”.

2017 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഡോക്ലാമിന്റെ പേരില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായത്. ഭൂട്ടാന്‍ തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന പ്രദേശത്ത് ചൈന റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുമായി സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. 2017 ജൂണ്‍ 18ന് 270 ഇന്ത്യന്‍ സൈനികര്‍ ആയുധങ്ങളും രണ്ട് ബുള്‍ഡോസറുകളുമായി സിക്കിം അതിര്‍ത്തി കടന്ന് ഡോക്ലാം ലക്ഷ്യമാക്കി നീങ്ങി. റോഡ് നിര്‍മ്മാണം തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഓഗസ്റ്റ് 28ന് ഇന്ത്യയും ചൈനയും ഡോക്ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍