UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊറിയന്‍ സമാധാന പുരസ്‌കാരം ‘സിയോള്‍ 2018’ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്

പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നോട്ടുനിരോധനത്തെയും പ്രശംസിച്ചു കൊണ്ടാണ് പുരസ്‌കാര സമിതി പ്രഖ്യാപനം
നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദക്ഷിണ കൊറിയ നല്‍കുന്ന സമാധാനത്തിനുള്ള സിയോള്‍ 2018 പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകളുമാണ് മോദിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് വാര്‍ത്തപുറത്തുവിട്ട് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നോട്ടുനിരോധനത്തെയും പ്രശംസിച്ചു കൊണ്ടാണ് പുരസ്‌കാര സമിതി പ്രഖ്യാപനം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊറിയയുടെ ആദരവിന് പ്രധാനമന്ത്രി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. മോദിയുടെ സൗകര്യം അനുസരിച്ചായിരിക്കും സിയോള്‍ സമാധാന പുരസ്‌കാരം സമര്‍പ്പിക്കുകയെന്ന് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

1990 ല്‍ ആരംഭിച്ച് സിയോള്‍ പുരസ്‌കാരം നേടുന്ന 14മത് വ്യക്തിയാണ് നരേന്ദ്രമോദി. യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തുടങ്ങിയവരാണ് ഇതിനു മുന്‍പു പുരസ്‌കാരം ലഭിച്ചിട്ടുള്ള മറ്റ്‌ പ്രമുഖര്‍.

സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; അസാധാരണ നീക്കങ്ങളില്‍ ആടിയുലഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍