UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളീയരുടെ പോരാട്ട വീര്യത്തിന് അഭിവാദ്യങ്ങള്‍; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചത്: പ്രധാനമന്ത്രി

ദുരിതം നേരിടാന്‍ കേരളത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവിഭാഗത്തെയും അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

പ്രളയക്കെടുതി നേരിടുമ്പോളും കേരളത്തിലെ ജനങ്ങള്‍ കാണിക്കുന്ന പോരാട്ട വീര്യത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികള്‍ നേരിടുന്നതില്‍
സംസ്ഥാനത്തെ ഔദ്യോഗിക സംവിധാനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും   അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ ദുരിത ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തിയ ശേഷം ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദുരിതം നേരിടാന്‍ കേരളത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവിഭാഗത്തെയും അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. എന്‍ഡിആര്‍ഫ്, ബിഎസ്എഫ്, സി ഐഎസ് എഫ്, ആര്‍എഎഫ്, വിവിധ സേനാവിഭാഗങ്ങളും പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട് എന്നിവ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍