UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതാതാണോ ഫെഡറലിസം; പിണറായി വിജയന് കൂടിക്കാഴ്ച നിഷേധിച്ച പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കെജ്രിവാള്‍

ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും കേജ്രിവാള്‍ ചോദിക്കുന്നു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നും കേജ്രിവാള്‍ ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ സാധാരണക്കാരെ ബാധിക്കുന്ന റേഷന്‍ അടക്കമുള്ള വിഷയങ്ങളാണ് പിണറായി വിജയന് ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത്. ഇത് നാലാം തവണയാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിക്കുന്നത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഫെഡറലിസത്തിന് ചേര്‍ന്നതല്ലെന്നും കേജ്രിവാള്‍ ആരോപിക്കുന്നു.
ഡല്‍ഹിയില്‍ ലെഫ്.ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ സ്തംഭനത്തിനെതിരെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കികൊണ്ട് പിണറയി വിജയന്‍ രംഗത്തെത്തിയതിന് പിറകൊണ് കുടിക്കാഴ്ച വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്ക് അനുകൂല നിലപാടുമായി ഡല്‍ഹി മുഖ്യമന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നത്.

മോദിയുടെ ടീം ഇന്ത്യയില്‍ കേരള മുഖ്യമന്ത്രിക്ക് അയിത്തമോ?

കോണ്‍ഗ്രസിന്റെ ‘ആം ആദ്മി’ വിരോധം പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമോ? കോണ്‍ഗ്രസിനെ മറ്റ് പാര്‍ട്ടികള്‍ പഠിപ്പിക്കുന്ന രാഷ്ട്രീയം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍