UPDATES

ന്യൂസ് അപ്ഡേറ്റ്സ്

7000 കിലോയുടെ കേക്ക്, ആഘോഷങ്ങൾ; അമ്മയെ സന്ദര്‍ശിച്ചും, പൂമ്പാറ്റകളെ പറത്തിയും ജന്മദിനത്തില്‍ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനാഘോഷത്തിൽ 7000 കിലോയുടെ കേക്ക് ഒരുക്കി സൂറത്തിലെ വ്യാപാരികൾ. 700 അടി നീളത്തിലാണ് കേക്ക് തയ്യാറാക്കുന്നത്. സൂറത്തിലെ പ്രമുഖ ബേക്കറിയായയ ബ്രഡ് ലൈൻ ആണ് ഭീമൻ കേക്കിന് പിന്നിൽ. 700 പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് കേക്ക് മുറിച്ചുകൊണ്ടായിരിക്കും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക.

അതേസമയം വിപുലമായ പരിപാടികളാണ് പിറന്നാൾ ദിനത്തിലും പ്രധാനമന്ത്രിക്കുണ്ടായിരുന്നത്. അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാനായി അഹമ്മദാബാദിലെത്തിയ നരേന്ദ്രമോദി, സര്‍ദാര്‍ സരോവര്‍ അണക്കെട്ടിൽ ഗുജറാത്ത് സര്‍ക്കാര്‍ ഘടിപ്പിക്കുന്ന നര്‍മദ മഹോത്സവത്തിലും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കശ്മീരിന്റെ പ്രത്യേക ഭരണഘടന എടുത്ത് കളഞ്ഞു കൊണ്ട് ആര്‍ട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള നടപടിയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സ്‌കൂളുകളില്‍ സംവാദവും സംഘടിപ്പിക്കുന്നുണ്ട്.

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ടുൾപ്പെടെയുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷ പരിപാടികളിൽ വൻ തോതിലുള്ള ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റുകളും പോസ്റ്റുകളും സജീവമാവുകയാണ്. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ, പാർട്ടി പ്രവർത്തകർ, കേഡർമാർ, രാജ്യത്തൊട്ടാകെയുള്ള ആളുകൾ എന്നിവർ തുടരുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിക്ക് മോദിക്ക് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍