UPDATES

മാലിദ്വീപിന്റെ പ്രതിരോധ മേഖലയ്ക്ക് വൻ ഇന്ത്യൻ സഹായം, റൂപേ കാർഡ് അനുവദിക്കും; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ നിർണായക പ്രഖ്യാപനങ്ങൾ

മാലിദ്വീപിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ്​ നിഷാനെ ഇസ്സുദ്ദീൻ’ ​മോദിക്ക്​ സമ്മാനിച്ചു.

മാലിദ്വീപിലെ വിവിധ പദ്ധതികൾക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി. മാൽദ്വീവ് പാര്‍ലമെന്റിനെ അഭി സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിദ്വീപില്‍ റൂപേ കാർഡ് അനുവദിക്കും. രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. മാലിദ്വീപിസിലെ പ്രതിരോധ മേഖലയ്ക്ക് ഇന്ത്യ കൂടുതൽ സഹായം നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം തന്റെ പ്രഥമ വിദേശ സന്ദർശനത്തിന് എത്തിയതായിരുന്നു നരേന്ദ്രമോദി.

അതിസുന്ദരമായ മാലിദ്വീപ്സ് സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നതായും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, ക്രിക്കറ്റ് പ്രിയനായ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിക്ക് ക്രിക്കറ്റ് ബാറ്റ് സമ്മാനിക്കാനും മോദി സന്ദർശനത്തിൽ തയ്യാറായി. ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ കളിക്കാരുടെ കയ്യൊപ്പോടുകൂടിയ ബാറ്റാണ് മോദിസമ്മാനിച്ചത്. ട്വിറ്ററിൽ ഈ ചിത്രം മോദി പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണത്തിനായി മാലദ്വീപില്‍ ഇന്ത്യ സ്ഥാപിച്ച റഡാര്‍ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മോദി മാലദ്വീപില്‍ എത്തിയിട്ടുണ്ട്. ശനിയും ഞായറുമാണ് മോദിയുടെ സന്ദര്‍ശനം. ശനിയാഴ്ച റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മോദി നിര്‍വഹിക്കും. ഇതോടൊപ്പം മാലദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

അതിനിടെ മാലിദ്വീപിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ്​ നിഷാനെ ഇസ്സുദ്ദീൻ’ ​മോദിക്ക്​ സമ്മാനിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുളള സുഹൃദ്ബന്ധത്തിന് കിട്ടിയ ബഹുമാനമാണ് തനിക്ക് ലഭിച്ച പരമോന്നത ബഹുമതിയെന്ന് അദ്ദേഹം പറഞ്ഞു. കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മോദി മാലി​ദ്വീപിലേക്ക് തിരിച്ചത്.

Explainer: ആയുഷ്മാൻ ഭാരത്: മോദിയുടെ ഗുരുവായൂർ പ്രതിഷേധം കേരളത്തിന് നൽകുന്ന സൂചനയെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍