UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരമദിനത്തില്‍ നെഹ്രുവിനെ സ്മരിച്ച് മോദി: രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ സ്മരിക്കുന്നു

ജവഹര്‍ലാല്‍ നെഹ്രുവിനേയും നെഹ്രു കുടുംബത്തേയും തന്റെ പ്രസംഗങ്ങളില്‍ നിരന്തരം മോദി ആക്രമിക്കാറുണ്ട്.

55ാം ചരമവാര്‍ഷികത്തില്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ചരമവാര്‍ഷികത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ അനുസ്മരിക്കുന്നു എന്നാണ് മോദി പറയുന്നത്.

ജവഹര്‍ലാല്‍ നെഹ്രുവിനേയും നെഹ്രു കുടുംബത്തേയും തന്റെ പ്രസംഗങ്ങളില്‍ നിരന്തരം മോദി ആക്രമിക്കാറുണ്ട്. നെഹ്രുവിനെതിരെ മോദിയും ബിജെപി, സംഘപരിവാര്‍ നേതാക്കളും നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു.

ALSO READ: നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരും നെഹ്രുവിനെ അനുസ്മരിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ സമൂഹത്തിനും രാഷ്ട്രത്തിനും നല്‍കിയ സംഭാവനകളെ അദ്ദേഹത്തിന്റെ പുണ്യതിഥിയില്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ എന്റെ ശ്രദ്ധാഞ്ജലികള്‍ – രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാന്‍ നെഹ്രു നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.

ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന ന്യൂഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി ഭവനിലുള്ള നെഹ്രു മെമ്മോറിയല്‍ മ്യൂസിയത്തെ, പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോദി ‘നമ്പര്‍ വണ്‍ അഴിമതിക്കാരന്‍’ എന്നാണ് വിശേഷിപ്പിച്ചത്. അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവ് മരിച്ചത് എന്നാണ് രാഹുല്‍ ഗാന്ധിയോട് മോദി പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു.

ALSO READ: ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

ALSO READ: നെഹ്രു ഇപ്പോഴും സംഘപരിവാറിനോട് കലഹിച്ചു കൊണ്ടിരിക്കുന്നു: 54-ാം ചരമദിനത്തില്‍ നെഹ്രുവിനെ വായിക്കുമ്പോള്‍

ALSO READ: നമ്മള്‍ ഇപ്പോഴും താമസിക്കുന്നത് നെഹ്രു പണിത വീട്ടില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍