UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലം ബൈപാസ് രാജ്യത്തിന് സമർപ്പിച്ചു; കേരള പുനർനിർമാണം കാര്യക്ഷമാക്കണമെന്ന് പ്രധാനമന്ത്രി

കേരളത്തിൽ ചില പദ്ധതികൾ 30 വർഷമായി മുടങ്ങിക്കിടക്കുന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ബൈപാസ് നിർമാണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. കേരളം കടന്നുപോയത പ്രളയം തകർത്ത ദിവസങ്ങളിലൂടെ കടന്നുപോയത്. ഇത് മറികടന്നാണ് വികസനം പൂർത്തിയാക്കുന്നത്.

മുംബൈ- കന്യാപുമാരി ഇടനാഴി ഉടൻ പൂർത്തിയാക്കും. കേരളത്തിൽ ചില പദ്ധതികൾ 30 വർഷമായി മുടങ്ങിക്കിടക്കുന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതികൾ വൈകിപ്പിച്ചു പൊതുധനം പാഴാക്കുന്ന രീതി തുടരാനാകില്ല. കേരള പുനർനിർമാണത്തിനു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ പദ്ധതികളെ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.  തന്റെ സർക്കാർ അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ 56 ശതമാണം ഗ്രാമങ്ങളിൽ മാത്രമായിരുന്നു റോഡ് കണക്റ്റിവിറ്റിയി ഉണ്ടായിരുന്നത്. ഇന്നത് 90 ശതമാനമാണ്. ഇത് ഉടൻ നൂറ് ശതമാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറയുന്നു.

റോഡിനോടൊപ്പം റെയിൽ, ജലഗതാഗതം തുടങ്ങിയവയ്ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ നാലു വർ‌ഷമായി വൻ വികസനമാണ് ഈ മേഖലയില്‍ സാധ്യമായിട്ടുള്ളത്. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ള വികസനമാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്നാണു പ്രയോഗം. കൊല്ലത്തെയും കേരളത്തിലെയും ജനങ്ങളോടു ഈ സ്നേഹത്തിനു നന്ദി അറിയിക്കുന്നതായും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.

‘എന്തും കാണിക്കാനുള്ള വേദിയല്ല’; പ്രധാനമന്ത്രിയെ സാക്ഷിയാക്കി ശരണം വിളി പ്രതിഷേധക്കാരെ ശാസിച്ച് മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍