UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുരുവായൂരിന് പിന്നാലെ തിരുപ്പതി; ശ്രീലങ്കയിൽ നിന്നും മോദിയെത്തിയത് ജഗന്‍മോഹന്റെ ആന്ധ്രയിലേക്ക്

കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ മോദി ഈസ്റ്റർ ദിനത്തിൽ വൻ ഭീകരാക്രമണം നടന്ന പള്ളിയിലും സന്ദർശനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യന്‍ ക്ഷേത്ര ദര്‍ശനങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാലിദ്വീപ്‌സ്, ശ്രീലങ്ക പര്യടനത്തിന് ശേഷം തിരിച്ചെത്തിയാണ് മോദി ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

ഞായറാഴ്ച വൈകീട്ടോടെയാണ് അദ്ദേഹം തിരുപ്പതിയിലെത്തിയത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി, ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍, കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് തിരുപ്പതിയില്‍ ബിജെപിയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതിനു ശേഷമുള്ള മോദിയുടെ ആദ്യ തിരുപ്പതി സന്ദര്‍ശനമാണിത്. ക്ഷേത്രസന്ദര്‍ശനത്തിന് മുന്‍പ് പ്രധാനമന്ത്രി ബി.ജെ.പി. നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു. ഇതിന് മുന്‍പ് 2014 ലും 2015ലും 2017ലും മോദി തിരുപ്പതി സന്ദര്‍ശനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ മോദി ഈസ്റ്റർ ദിനത്തിൽ നടന്ന വൻ ഭീകരാക്രമണം നടന്ന പള്ളിയിലും സന്ദർശനം നടത്തി. ഭീകരാക്രമണത്തിൽ നിന്നും ഞെട്ടലിൽ നിന്ന് രാജ്യം പൂർണമായ മുക്തി നേടുന്നതിനു മുമ്പാണ് ഈ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ശ്രീലങ്കൻ സംഘടന നടത്തിയ ആക്രമണത്തിൽ 250 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുമായി മോദി കൂടിക്കാഴ്ച നടത്തി. മുൻ പ്രസിഡണ്ടും നിലവിലെ പ്രതിപക്ഷ നേതാവുമായ മഹീന്ദ രാജപക്സയെയും മോദിയെ കണ്ടിരുന്നു.

 

മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍