UPDATES

‘എന്റെ ഹൃദയത്തിൽ തീയാണ്, നിങ്ങളുടെ ഹൃദയത്തിലുള്ള അതേ തീ’; പുല്‍വാമ ഓർമ്മിപ്പിച്ച് വീണ്ടും മോദി

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാറിൽ നിന്നുള്ള സിആർപി എഫ് ജവാൻമാർക്കും മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

പുല്‍വാമ വിഷയത്തിൽ ശക്തമായി പ്രതികരിക്കുമെന്ന് സൂചകൾ ശക്തമാക്കി പ്രധാന മന്ത്രി വീണ്ടും പൊതുവേദിയിൽ. പട്‍ന മെട്രോ റെയിൽ പ്രോജക്ടിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമർശം. ”നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം. അത് എന്‍റെ ഹൃദയത്തിലുമുണ്ട്” എന്നായിരുന്നു തീവ്രവാദി ആക്രമണത്തെ അപലപിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാറിൽ നിന്നുള്ള സിആർപി എഫ് ജവാൻമാർക്കും മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ‘സഞ്ജയ് കുമാർ സിൻഹയ്ക്കും രത്തൻ കുമാർ ഠാക്കൂറിനും എന്റെ സല്യൂട്ടും ആദരവും ഈ അവസസരത്തിൽ പ്രകടിരപ്പിക്കുകയാണെന്നും ‘ മോദി പറഞ്ഞു.

വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മോദി ഞായറാഴ്ച ബീഹാറിലെത്തിയത്. ബിഹാറിലെ സഖ്യകക്ഷിയും മുഖ്യമന്ത്രി നിതീഷ് കുമാറും മോദിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പുൽവാമ സംഭവത്തില്‍ രാജ്യം ശക്തമായി പ്രതികരിക്കണമെന്ന് നിതീഷ് കുമാറും ചടങ്ങിൽ ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്ത് വീണ ഒരോ തുള്ളി ചോരയ്ക്കും പ്രതികാരം ചെയ്യണമെന്നായിരുന്നു റാം വിലാസ് പാസ്വാന്റെ പ്രതികരണം.

പുൽവാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് നേരത്തെയും മോദി വ്യക്തമാക്കിയിരുന്നു. ‘വന്ദേ ഭാരത് എക്സ്പ്രസിന്‍റെ’ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മുൻപത്തെ പരാമർശം. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നാരുന്നു അന്നത്തെ പ്രതികരണം. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍