UPDATES

വായന/സംസ്കാരം

കവി എംഎന്‍ പാലൂര്‍ അന്തരിച്ചു

ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു മാധവന്‍ നമ്പൂതിരി എന്ന എംഎന്‍ പാലൂരിന്റെ അന്ത്യം.

കവിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ എംഎന്‍ പാലൂര്‍ (86)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു മാധവന്‍ നമ്പൂതിരി എന്ന എംഎന്‍ പാലൂരിന്റെ അന്ത്യം. ഉഷസ്സ്, പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി, മകള്‍: സാവിത്രി.

എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് ജനിച്ച പാലൂര്‍. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതവും പിന്നീട് കഥകളിയും അഭ്യസിച്ച അദ്ദേഹം ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡ്രൈവറായി ബോംബെ വിമാനത്താവളത്തില്‍ ദീര്‍ഘ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1990ലാണ് ജോലിയില്‍ നിന്നും വിരമിച്ചു.

തുടര്‍ന്ന് സാഹിത്യ രംഗത്തെ സജീവമായ അദ്ദേഹത്തിന് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇതിനു പുറമെ . കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.  ഉഷസ്സാണ് അദ്ദേഹത്തിന്റെ  ഏറ്റവും ശ്രദ്ധേയമായ കവിത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍