UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വച്ചുപൊറുപ്പിക്കില്ല; മൂന്നാം മുറക്കാരെ പിരിച്ചുവിടുമെന്ന് ഡിജിപി

സംസ്ഥാനത്തെ 268 പോലിസ്‌റ്റേഷനുകളിലെ എസ്‌ഐ മാരോട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് ഡിജിപിയുടെ താക്കീത്.

പോലിസ് അതിക്രമങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊതുജനങ്ങള്‍ക്കുമേല്‍ കുതിരകയറി സേനയ്ക്ക് മാനക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നാണ് ബെഹ്‌റയുടെ മുന്നറിയിച്ച്. ഇത്തരക്കരോട് ഇനി ദയവുണ്ടാവില്ല, സസ്‌പെന്‍ഷന്‍, താക്കീത് എന്നിവയില്‍ നടപടി ഒതുക്കില്ലെന്നും മുഖനോക്കാത്ത നടപടിയാണ് ഉണ്ടാവുയെന്നും ബെഹ്‌റ വ്യക്തമാക്കി. സംസ്ഥാനത്തെ 268 പോലിസ്‌റ്റേഷനുകളിലെ എസ്‌ഐ മാരോട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് ഡിജിപിയുടെ താക്കീത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി ചുമതലയേല്‍ക്കാത്ത സ്റ്റേഷനുകളിലെ എസ്‌ഐമാരുമായിരുന്നു കൂടിക്കാഴ്ച.
വരാപ്പുഴ, ഗാന്ധിനഗര്‍ സംഭവങ്ങള്‍ക്ക് പുറമേ ആലുവയിലും പോലിസ് യുവാവിനെ മര്‍ദിച്ച സംഭവങ്ങള്‍ വിവാദമായതോടെയാണ് പോലിസ് മേധാവിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ പോലിസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായും പോലിസുകാര്‍ പ്രതിസ്ഥാനത്ത് വരുന്നത് അംഗീകരിക്കാനാവില്ല. വിവിധ സംഭവങ്ങളില്‍ പ്രതികളായി നടപടി നേരിട്ട ഉദ്യോസ്ഥര്‍ക്ക് സേനയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ യാതൊരു ദയയും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി കര്‍ശനമാക്കുമെന്ന സര്‍ക്കാര്‍ നിലപാടുകുടിയാണ് ബെഹ്‌റ ഉദ്യോഗസ്ഥരെ അറിയിച്ചത്. സ്‌റ്റേഷനുകളിലെ അസൗകര്യമടക്കം ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എസ് ഐമാര്‍ ഡിജിപിയോട് പങ്കുവച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍