UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലിസ് ഡ്രൈവര്‍ക്ക് നേരെ എഡിജിപിയുടെ മകളുടെ കയ്യേറ്റം; പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

പോലിസുകാരോട് ഇവര്‍ സ്ഥിരമായി മോശമായി പെരുമാറാറുണ്ടെന്നും ആക്ഷേമുണ്ട്.

തിരുവനന്തപുരത്ത് പോലിസ് ഡ്രൈവര്‍ക്കു നേരെ എഡിജിപിയുടെ മകളുടെ കയ്യേറ്റം. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ആണ് പോലീസുകാരനെ മര്‍ദ്ദിച്ചത്. സായുധസേനയിലെ തന്നെ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കാണ് മര്‍ദ്ദേമറ്റത്. നഗരത്തിലെ കനകകുന്നില്‍ നിന്നും തിരികെ വരും വഴിയാണ് സംഭവം ഉണ്ടായതെന്നാണ് റിപോര്‍ട്ട്. പോലിസുകാരോട് ഇവര്‍ സ്ഥിരമായി മോശമായി പെരുമാറാറുണ്ടെന്നും ആക്ഷേമുണ്ട്. മാന്യമായി പെരുമാറിയില്ലെങ്കില്‍ വാഹനം ഓടിക്കാനാവില്ലെന്ന് പറഞ്ഞതോടെയാണ് പോലിസുകാരനെ മര്‍ദിച്ചതെന്നാണ് ആരോപണം.

മര്‍ദനേറ്റ പോലിസുകാരന്‍ പേരൂര്‍ക്കടയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഡിജിപിയുടെ വീട്ടില്‍ ജോലിക്കെത്തുന്ന ഫോളോവര്‍മാരോടും സുദേഷ് കുമാറിന്റെ മകള്‍ മോശമായി പെരുമാറാറുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മകള്‍ക്ക് കായിക പരിശീലനത്തിനായി വനിതാ പോലിസ് ഉദ്യോഗസ്ഥയെ വീട്ടില്‍ നിയോഗിച്ചെന്നതടക്കം എഡിജിപി സുദേഷ് കുമാറിനെതിരേയും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍