UPDATES

ആദ്യം വെടിവച്ചത് പൊലീസ് തന്നെ; വയനാട്ടിലെ ഏറ്റുമുട്ടലിൽ വെളിപ്പെടുത്തലുമായി റിസോർട്ട് ജീവനക്കാർ

പോലീസെത്തിയപ്പോൾ മാവോ വാദികൾ പ്രകോപനം സൃഷ്ടിച്ചെന്ന പോലീസ് വാദങ്ങൾക്ക് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തലുകൾ.

വയനാട് വൈത്തിരിയിൽ ഇന്നലെയുണ്ടായ മാവോവാദി- പോലീസ് ഏറ്റുമുട്ടലില്‍ പുതിയ വെളിപ്പെടുത്തൽ. മാവോ വാദികളാണ് ആദ്യം വെടിവച്ചതെന്ന് പൊലീസിന്‍റെ വാദം തള്ളി റിസോർട്ട് ജീവനക്കാർ രംഗത്തെത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടായ ഉപവൻ ന്റെ മാനേജർമാർ പറയുന്നുത്.  മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും റിസോര്‍ട്ട് മാനേജര്‍മാര്‍ പറഞ്ഞു. പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതതെന്നുമാണ് റിസോര്‍ട്ട് മാനേജര്‍മാരായ രഞ്ചിത്തിന്റേയും ഫിറോസിന്റെയും പ്രതികരണം.

പോലീസെത്തിയപ്പോൾ മാവോ വാദികൾ പ്രകോപനം സൃഷ്ടിച്ചെന്ന പോലീസ് വാദങ്ങൾക്ക് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തലുകൾ. മാവോയിസ്റ്റുകൾ പ്രകോപനം ഉണ്ടാക്കിയില്ലെന്ന് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളാണ് പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നുമാണ് കണ്ണൂർ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു എന്നാണ് പൊലീസ് ഭാഷ്യം. മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെടുകയും ചെയ്തുിരുന്നു. . അതേസമയം, ജലീലിനെ പിടിച്ച് കൊണ്ടുവന്ന് റിസോർട്ടുകാരുമായി ചേർന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരം വകവരുത്തകയായിരുന്നെന്ന് സഹോദരൻ ആരോപിച്ചിരുന്നു. ജലീലിനെ ആസൂത്രിതമായി വകപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എ.കെ. 47 ആധുനിക തോക്കുപയോഗിച്ചാണ് മാവോവാദികൾ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തുനിന്നും നാടൻ തോക്കാണ് കണ്ടെടുത്തത്. ഇത് സംശയത്തിനിടയാക്കുന്നതാണെന്നും മനുഷ്യാവകാശപ്രവർത്തകരും ആരോപിക്കുന്നു. അതിനിടെ കൊല്ലപ്പെട്ട സിപി ജലീലിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്നലെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.പ്രസന്നന്‍റെ നേതൃത്വത്തിൽ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകൾ.

Read More- വൈത്തിരി ഏറ്റുമുട്ടല്‍ കൊലപാതകം: പോലീസ് ഒഴിഞ്ഞുമാറുകയാണ് ഈ 6 ചോദ്യങ്ങള്‍ക്ക്

അതിനിടെ, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പി. ജലീലിന് (26) നിരവധി വെടിയേറ്റിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പിറകിൽ നിന്നു വെടിയേറ്റ് വെടിയുണ്ട കണ്ണിന് സമീപം തുളച്ച് കടന്നു പോയിട്ടുണ്ട്. കൈക്കും വെടിയേറ്റു. റിസോർട്ടിനു സമീപത്തായി നിർമിച്ച വാട്ടർഫൗണ്ടന് സമീപത്ത് ഇന്നലെ രാവിലെയാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു ശരീരം. തണ്ടർബോൾട്ടിന്റെ മാവോവാദിവേട്ടയിൽ കൊല്ലപ്പെടുന്ന ആദ്യ മലയാളികൂടിയാണ് സിപി ജലീലെന്ന് മാതൃഭൂമി റിപ്പോർട്ട് പറയുന്നു.

അതേസമയം, പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജലീലിിന്റെ മൃതദേഹം ഏറ്റുവാങ്ങുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസം അറിയിച്ചു. ഇതിനായി ബന്ധുകള്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രോ വാസു അറിയിച്ചു. പൊലീസ് അനുവദിക്കുന്ന പക്ഷം മൃതദേഹം താന്‍ തന്നെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍