UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്കുനേരെ പോലിസുകാരന്റെ കയ്യേറ്റം

റീവ സോലങ്കി ഓടിച്ച ആഡംബരക്കാര്‍ ബൈക്കില്‍ തട്ടി അപകടം ഉണ്ടായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ പേലിസ് ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്യ്തതായി ആരോപണം. ജഡേജയുടെ ഭാര്യ റീവ സോലങ്കി ഓടിച്ച ആഡംബരക്കാര്‍ ബൈക്കില്‍ തട്ടി അപകടം ഉണ്ടായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ഉദ്യോഗസ്ഥന്‍ റീവയെ തള്ളിമാറ്റുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തതായാണ് റിപോര്‍ട്ട്. ഗുജറാത്തിലെ രാജ്‌കോട്ടിന് സമീപത്തുള്ള ജാംനഗര്‍ ഷാരു സെക്ഷന്‍ റോഡില്‍ വച്ചായിരുന്നു അപകടം. സംഭവം നടക്കുമ്പോള്‍ ജഡേജയുടെ മാതാവും കാറില്‍ ഉണ്ടായിരുന്നു.

റീവയെ കയ്യേറ്റം ചെയത സംഭവത്തില്‍ ആരോപണ വിധേയനായ പോലിസ് കോണ്‍സ്റ്റബിള്‍ സജയ് ആഹിറിനെ വകുപ്പുതല നടപടിയുടെ ഭാഗമായയി സസ്‌പെന്‍ഡ് ചെയ്തതായി അധികൃര്‍ അറിയിച്ചു. വിശദമായ അന്വേഷണം നടത്തിശേഷം ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍