UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം; സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

മിഠായിത്തെരുവിൽ നടന്ന അക്രമങ്ങൾ തടയുന്നതിൽ കമ്മീഷണർ പരാജയപ്പെട്ടുവെന്ന ഉമേഷിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചക്ക് വഴിവച്ചിരുന്നു.

ശബരിമല കർമ സമിതി ഹർത്താലിനിടെ മിഠായിതെരുവിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് സിറ്റി പോലീസ് കമ്മീഷണർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ഉമേഷ് വള്ളിക്കുന്ന് എന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ സാമുഹിക മാധ്യങ്ങൾ ഉള്‍പ്പെടെയുള്ള ഇടത്തിൽ പരാമർശങ്ങൾ നടത്തിയതിനാണ് അച്ചടക്ക നടപടി. എന്നാൽ നടപടി എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, പലരും പറയാൻ മടിച്ച കാര്യങ്ങളാണ് താൻ പറയേണ്ടി വന്നതെന്നും നടപടി പ്രതീക്ഷിച്ചിരുന്നുവെന്നും ഉമേഷ് വള്ളിക്കുന്ന്
പ്രതികരിച്ചു. ഓൺലൈൻ മാധ്യമമായ സമയത്തോടായിരന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മിഠായിത്തെരുവിൽ നടന്ന അക്രമങ്ങൾ തടയുന്നതിൽ കമ്മീഷണർ പരാജയപ്പെട്ടുവെന്ന ഉമേഷിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചക്ക് വഴിവച്ചിരുന്നു. ഇതിന് പിറകെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ജില്ലാ പോലീസ് മേധാവിയുമായിരുന്ന എസ്.കാളിരാജ് മഹേഷ് കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു. പോലീസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. സഞ്ജയ് കുമാര്‍ ഗുരുദിനാണ് നിലവിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ.

മിഠായിത്തെരുവിന്റെ ഭൂമിശാസ്ത്രം അറിയാത്തതോ അതോ അറിയില്ലെന്ന് നടിച്ചതോ? ഉന്നത ഉദ്യോഗസ്ഥന്റെ പിഴവിന് പഴി കേള്‍ക്കേണ്ടവരല്ല കോഴിക്കോട്ടെ പോലീസുകാര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍