UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു; കെ സുരേന്ദ്രന്റെ അഭിഭാഷകനെതിരെ പോലീസ്

അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലില്ല എന്ന വാദം തെറ്റെന്ന് പൊലീസ് പറഞ്ഞു. 

ശബരിമല പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായി വിവിധ കേസുകളിൽ ജയിലിൽ തുടരുന്ന  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പൊലീസ്. ബുധനാഴ്ച വിധി പറയാൻ മാറ്റി സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ അഭിഭാഷകൻ ഉയർത്തിയ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലില്ല എന്ന വാദം തെറ്റെന്ന് പൊലീസ് പറഞ്ഞു. സുരേന്ദ്രനെതിരായ വാറണ്ട് 21ന്‌ തന്നെ കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന് ലഭിച്ചു. ഇക്കാര്യം സൂപ്രണ്ട് അറിയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച അധികവാദം കേൾക്കമെന്നും പൊലീസ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ആവശ്യപ്പെടും.

അതേസമയം, കോഴിക്കോട്ട് സമരവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ കെ. സുരേന്ദ്രനെ ഇന്ന് കോഴിക്കേട്ടേക്ക് കൊണ്ടുപോകും. ഒരു ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ താമസിപ്പിച്ച ശേഷം മറ്റന്നാള്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന  സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം ആറ് പ്രൊഡക്ഷൻ വാറഡുകളാണ് സമർപ്പിച്ചിരുന്നത്. കൂടാതെ നെടുമ്പേശ്ശേരി വിമാനത്താളത്തിൽ  തൃപ്തി ദേശായിയെ തടഞ്ഞതിന് പൊലീസ് പുതിയൊരു കേസുകൂടി ഇന്നലെ ചുമത്തിയിരുന്നു. 52 വസ്സുകാരിയായ തീർത്ഥാടയെ വധിക്കാൻ ശ്രമിച്ച കേസിലെ ജാമ്യ ഹർജിയിൽ നാളെ പത്തനംതിട്ട കോടതി വിധി പറയും. മറ്റ് കേസുകളില്‍ ഉൾപ്പെടെ പ്രൊഡക്‌ഷൻ വാറന്റ് നിലനില്‍ക്കുന്നതിനാല്‍ കെ.സുരേന്ദ്രന് ഉടൻ പുറത്തിറങ്ങാനാകില്ല.

“ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ വേട്ടയാടുന്നു, സുരേന്ദ്രന്‍ പോരാടിയത് സ്വാതന്ത്ര്യത്തിന് വേണ്ടി”: ശ്രീധരന്‍ പിള്ള

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

ജയിലിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് സുരേന്ദ്രൻ; ടോയ്‌ലറ്റിൽ പോകാനനുവദിക്കാതെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍