UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗക്കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കും; അന്വേഷണം അവസാന ഘട്ടത്തില്‍

കേസില്‍ ഫ്രാങ്കോമുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ച് വരുത്താന്‍ ധാരണയായതായാണ് റിപോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഐജിയുടെ യോഗത്തില്‍ തീരുമാനമെടുക്കും.

കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗ പരാതിയില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധയ്ക്ക് വിധേയനാക്കിയേക്കും. സമാനമായ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രാഥമിക നടപടിയുടെ ഭാഗമാണ് ആപോപണവിധേയന്റെ ലൈംഗിക ശേഷി പരിശോധന. തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വരുത്തിതീര്‍ത്ത് കേസില്‍ നിന്നും രക്ഷപ്പെടുന്നത് തടയുന്നതിനായാണ് അദ്യഘട്ടത്തില്‍ തന്നെ ആരോപണ വിധേയനെ ഇത്തരത്തില്‍ പരിശോധയക്ക് വിധേയനാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

അതിനിടെ, കേസില്‍ ഫ്രാങ്കോമുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ച് വരുത്താന്‍  ധാരണയായതായാണ് റിപോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഐജിയുടെ യോഗത്തില്‍ തീരുമാനമെടുക്കും. യോഗം രണ്ട് ദിവത്തിനകം ഉണ്ടാകുമെന്നാണ് സൂചനകള്‍. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കമില്ലെന്ന് കോട്ടയം എസ് പി എസ് ഹരിശങ്കര്‍ വ്യക്തമാക്കി.

കേസന്വേഷണം അവസാന ഘട്ടത്തിലാണ്. രണ്ട് സി ഐമാരെയും ഒരു എസ്‌ഐയെയും ഉള്‍പ്പെടുത്തി വിപുലീകരിച്ച അന്വേഷണ സംഘമാണ് കേസന്വേഷണതിലെ പുരോഗതി വിലയിരുത്തിയത്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങളില്‍ വ്യക്തതയുണ്ടായെന്ന് വിലയിരുത്തിയ സംഘം ബിഷപ്പിനെ വിളിച്ച് വരുത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചുവെന്നും അവലോകനയോഗത്തില്‍ എസ്പി യെ അറിയിച്ചിട്ടുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും, പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം നടത്തിയ സാഹചര്യത്തിലായിരുന്നു കോട്ടയം എസ്പി അന്വേഷണസംഘത്തിന്റെ യോഗം വിളിച്ചത്. അതേസമയം, കൊച്ചിയിലെ നിരാഹാരസമരം മുന്നാം ദിവസമായ ഇന്നും തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍