UPDATES

പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത് ജാതി വിവേചനം മൂലമെന്ന് ഭാര്യ

ആദിവാസിയായതിനാല്‍ ബുദ്ധിയില്ല എന്നടക്കം പറഞ്ഞ് പരിഹസിച്ചിരുന്നു. മാസങ്ങളായി മാനസിക പീഡനം കുമാര്‍ നേരിട്ടിരുന്നു.

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യക്ക് കാരണം ജാതി പീഡനമെന്ന് ഭാര്യ. ജീവനൊടുക്കിയ കുമാര്‍ ക്യാമ്പില്‍ ജാതി വിവേചനവും മാനസിക പീഡനവും നേരിട്ടിരുന്നതായി ഭാര്യ പറയുന്നു. ആദിവാസിയായതിനാല്‍ ബുദ്ധിയില്ല എന്നടക്കം പറഞ്ഞ് പരിഹസിച്ചിരുന്നു. മാസങ്ങളായി മാനസിക പീഡനം കുമാര്‍ നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് ഭാര്യയും ബന്ധുക്കളും പറയുന്നത്.

രണ്ട് ദിവസം മുമ്പാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തിയത്. തൊഴില്‍പരമായി പ്രശ്‌നങ്ങള്‍ ക്യാമ്പിലുണ്ടായിരുന്നതായും കുമാറിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസുകാര്‍ സമ്മതിക്കുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണ് കുടുംബം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍