UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാരോപണം; ഇടപെട്ടിട്ടില്ലെന്ന് പോളിറ്റ് ബ്യുറോ; പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കുമെന്ന് കോടിയേരി

കേരളത്തില്‍ ഉയര്‍ന്ന പരാതിയില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഷൊര്‍ണുര്‍ എംഎല്‍എ പികെ ശശിക്കെതിരേ പാലക്കാട്ടെ ഡിവൈഎഫ് ഐ വനിതാ നേതാവ് ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടെന്ന റിപോര്‍ട്ടുകള്‍ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിലെ ഒരു ജന പ്രതിനിധിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടെന്ന് തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിടുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്. പാര്‍ട്ടിക്കുള്ളിലെ എല്ലാ പരാതികളും പരിഗണിക്കുന്നതിന് അതിന്റേതായ രീതികള്‍ ഉണ്ട്. കേരളത്തില്‍ ഉയര്‍ന്ന പരാതിയില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പി കെ ശശിക്കെതിരേ പരാതി ലഭിച്ചെന്ന സിപിഎം ദേശീയ ഇനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിയുടെ പ്രതികരണത്തിന് പിറകെയാണ് പോളിറ്റ് ബ്യൂറോയുടെ പ്രതികരണം.

അതേസമയം, പികെ ശശിക്കെതിരായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മൂന്നാഴ്ച മുന്‍പാണ് പരാതി ലഭിച്ചത്. വിഷയത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടുള്ള പരാതിയില്‍ പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കുമെന്നും കോടിയേരി പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡി വൈഎഫ് ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍