UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം

തനിച്ച് മല്‍സരിച്ച എസ് എഫ് ഐ പതിനൊന്ന് സീറ്റുകളില്‍ പത്തും നേടിയാണ് ചരിതം കുറിച്ചത്.

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ വ്യാഴാഴ്ച്ച നടന്ന വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് ചരിത്രവിജയം. സഖ്യങ്ങളില്ലാതെ തനിച്ച് മല്‍സരിച്ച എസ് എഫ് ഐ പതിനൊന്ന് സീറ്റുകളില്‍ പത്തും നേടിയാണ് ചരിതം കുറിച്ചത്. ആദ്യമായാണ് കാമ്പസില്‍ ഒരു വിദ്യാര്‍ഥി സംഘടന ഒറ്റയ്ക്ക് യൂണിയന്‍ നേടുന്നത്. കെവിട്ടുപോയ ജോയിന്റ് സെക്രട്ടറി സീറ്റ് എ.ബി.വി.പി നേടി.

രണ്ടാം വര്‍ഷ എം.എ സോഷ്യോളജി വിദ്യാര്‍ഥിയും ആലപ്പുഴ സ്വദേശിയുമായ ജുനൈദ് നാസര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സുഗദേവ്.വി, ശോണിമ നെല്ല്യാട്ട് എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ ഒറ്റക്ക് അധികാരത്തിലെത്തുന്ന ആദ്യത്തെ കേന്ദ്ര സര്‍വ്വകലാശാല കൂടിയാണ് നിലവില്‍ പോണ്ടിച്ചേരി.

ശിവരാമകൃഷണയാണ് സെക്രട്ടറി. എക്സിക്യൂട്ടീവ് അംഗങ്ങള്‍: നീലിയം നാരായണന്‍, വി ഭാരതി, വി എം നവീന, ടി സി അരുണ്‍, അര്‍ജുന്‍ എസ് കെ വി, ടി വി മുഹമ്മദ് റമീസ്. തെരെഞ്ഞടുപ്പില്‍ എ.എസ്.എ (അംബേദ്കര്‍ സ്റ്റുഡന്‍ഡ്സ് അസോസിയേഷന്‍) എസ്.എഫ്.ഐക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

‘മരിച്ചാലും കിടപ്പാടം വിട്ടുകൊടുക്കില്ല’; നീതി നിഷേധത്തിനെതിരെ ലോങ് മാര്‍ച്ചുമായി പ്രീത ഷാജിയും സര്‍ഫാസി വിരുദ്ധ സമര മുന്നണിയും

നാലര വര്‍ഷത്തിനിടയില്‍ ഈ ‘വി ഐ പി’ തടവുപുള്ളിക്ക് കിട്ടിയത് 384 പരോള്‍ ദിനങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍