UPDATES

പാര്‍ലമെന്റ് ഉണ്ട്, മാലേഗാവ് കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രഗ്യ സിംഗ്; പറ്റില്ലെന്ന് എന്‍ഐഎ കോടതി

അനാരോഗ്യവും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതും കാരണം മൂലം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുമാണ് പ്രഗ്യ ചൂണ്ടിക്കാട്ടിയത്.

ലോക്‌സഭ സമ്മേളനം ഉള്ളതിനാല്‍ മാലേഗാവ് സ്‌ഫോടന കേസില്‍ ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിന്റെ ആവശ്യം മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളി. കേസില്‍ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രഗ്യയുടെ പേരിലുള്ളത്. ആഴ്ചയില്‍ ഒരിക്കല്‍ മുംബയ് കോടതിയില്‍ പ്രഗ്യ ഹാജരാകണം എന്നാണ് ഉത്തരവ്. ഇതില്‍ നിന്ന് ഒഴിവാക്കിത്തരണം എന്നാണ് പ്രഗ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

അനാരോഗ്യവും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതും കാരണം മൂലം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുമാണ് പ്രഗ്യ ചൂണ്ടിക്കാട്ടിയത്. ഇന്ന് ഹാജരാകുന്നതില്‍ നിന്ന് മാത്രം പ്രഗ്യയെ ഒഴിവാക്കി. കഴിഞ്ഞയാഴ്ചയും ഒരു ദിവസം ഹാജരാകുന്നതില്‍ നിന്ന് പ്രഗ്യയ്ക്ക് കോടതി ഇളവ് നല്‍കിയിരുന്നു. കേസിലെ എല്ലാ പ്രതികളും ആഴ്ചയിലൊരു ദിവസം മുംബയ് കോടതിയില്‍ ഹാജരാകണം എന്നാണ് ഉത്തരവ്.

ഈ വര്‍ഷം ആദ്യം കോടതിയില്‍ ഹാജരായപ്പോള്‍ ചോദ്യങ്ങള്‍ക്കെല്ലാം എനിക്ക് അറിയില്ല എന്ന മറുപടിയാണ് പ്രഗ്യ സിംഗ് നല്‍കിയിരുന്നത്. കോടതിയിലെ ഇരിപ്പിടം പോരെന്നും കോടതിമുറിയില്‍ വൃത്തിയില്ലെന്നും തന്നെ എന്തിനാണ് വിളിച്ചുവരുത്തിയത് എന്നുമെല്ലാം പ്രഗ്യ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍