UPDATES

പ്രവാസം

ദുബായ് ബസ്സപകടം: ഉയരമുള്ള വാഹനങ്ങൾ നിരോധിച്ച നിരത്തിലേക്ക് ബസ് കടന്നത് അമിത വേഗത്തിൽ, സൈൻ ബോർഡിടിച്ച് തകർന്നു

രണ്ടു മീറ്ററിലധികം ഉയരമുള്ള വാഹനങ്ങൾ നിരോധിച്ചിട്ടുള്ള നിരത്തിലേക്ക് അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് സൈൻ പോസ്റ്റിലിടിച്ചു തകരുകയായിരുന്നു.

ദുബായിൽ‍ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ബസ്സ് നിയന്ത്രണം വിട്ട് സൈൻ‍ ബോർഡിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ‍ 17 പേർ മരണമടഞ്ഞതായാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. ഇതിൽ പത്ത് പേർ ഇന്ത്യക്കാരാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആണെന്ന റിപ്പോർട്ടുകളും നിലനില്‍ക്കുന്നുണ്ട്. ഇവരിൽ ആറ് പേർ മലയാളികളാണ്. തലശ്ശേരി സ്വദേശി ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം മാധവ് പുരത്ത് ജയ് ഭവനിൽ പപ്പു മാധവന്റെയും പ്രഫുലയുടെയും മകൻ ദീപക് കുമാർ, തൃശ്ശൂർ സ്വദേശികളായ ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച ദീപക് കുമാറിന്റെ ഭാര്യയും മകളും പരിക്കേറ്റ് ചികിത്സയിലാണ്.

ദുബായിലെ അറിയപ്പെടുന്ന സിപിഎം അനുകൂല സാമൂഹ്യപ്രവർത്തക സംഘടനാ നേതാവാണ് മരിച്ച ജമാലുദ്ദീൻ.
പരിക്കേറ്റതിൽ നാല് ഇന്ത്യക്കാർ പ്രഥമശുശ്രൂഷ നേടിയ ശേഷം ആശുപത്രി വിട്ടു. മൂന്നുപേർ റഷീദ് ഹോസ്പിറ്റലിൽ തുടരുന്നു.
ഇന്ത്യക്കാരെ കൂടാതെ രണ്ട് പാകിസ്ഥാനികളും ഒരു ഒമാൻകാരനും ഒരു ഐറിഷ്കാരനും മരിച്ചവരിൽ പെടുന്നു.
31 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബസ് പൂർണമായി തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ഇന്ത്യൻ കോണ്സുലേറ്റ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും മറ്റുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അറിയാൻ കഴിഞ്ഞു. എന്നാൽ അവിടുത്തെ അവധി ദിവസമായതിനാൽ ട്രാഫിക് കോടതിയുടെ അനുമതി ഇല്ലാതെ നീക്കങ്ങൾ തുടരാനാവില്ല എന്ന സ്ഥിതിയും നിലവിലുണ്ട്.

സംഭവം നടന്ന ഉടൻ തന്നെ എന്നെ കൗൺസൽ ജനറൽ ഓഫ് ഇന്ത്യയായ വിപുൽ സ്ഥലത്തെത്തിയതായും ആശുപത്രിയും പോലീസ് സ്റ്റേഷനും മോർച്ചറിയും സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. റഷീദ് പോലീസ് സ്റ്റേഷനിലും മോർച്ചറിയിലും ഓരോ കോൺസുലേറ്റ് ഉദ്യോഗസ്ഥന്മാർ വീതം ക്യാമ്പ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. ഇന്നലെ വൈകിട്ട് 5. 40 നാണ് അപകടം സംഭവിച്ചത്. യാത്രക്കാർ സഞ്ചരിച്ചിരുന്നത് ഒരു ഡബിൾ ഡെക്കർ ബസ്സിലായിരുന്നു. രണ്ടു മീറ്ററിലധികം ഉയരമുള്ള വാഹനങ്ങൾ നിരോധിച്ചിട്ടുള്ള നിരത്തിലേക്ക് അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് സൈൻ പോസ്റ്റിലിടിച്ചു തകരുകയായിരുന്നു. ദുബായ് മലയാളികളായ സാമൂഹ്യപ്രവർത്തകരും സന്നദ്ധ സേവനത്തിന് സജ്ജരായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എത്തിയിട്ടുണ്ട്.

 

തെലങ്കാനയില്‍ പാര്‍ട്ടി തന്നെ പോയി, പഞ്ചാബിലും രാജസ്ഥാനിലും അടി രൂക്ഷം, രാജിയില്‍ തീരുമാനമാകാതെ രാഹുല്‍; കോണ്‍ഗ്രസ് അതിജീവിക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍